Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാലാഖമാർ ഉയരെ...

മാലാഖമാർ ഉയരെ...

text_fields
bookmark_border
മാലാഖമാർ ഉയരെ...
cancel
camera_alt

ശാലു, ശ്രുതി

Listen to this Article

സുഹാർ: യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണയാൾക്ക്​ ആവശ്യമായ പരിചരണം നൽകിയിട്ടും ജീവൻ രക്ഷിക്കാനാവാത്തതിന്‍റെ സങ്കടത്തിൽ മലയാളി നഴ്​സുമാർ. സുഹാർ ആസ്റ്റർ അൽ റഫ ഹോസ്പിറ്റലിലെ നഴ്‌സുമാരായ തൃശൂർ സ്വദേശി ശാലുവും മാവേലിക്കര സ്വദേശി ശ്രുതിയും അവധിക്ക് നാട്ടിലേക്ക് തിരിച്ചതായിരുന്നു. മസ്കത്തിൽനിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു യാത്ര. തിങ്കളാഴ്ച രാവിലെ 11.30ന് പുറപ്പെടേണ്ട ​ വിമാനം യന്ത്ര തകരാർ കാരണം വൈകുകയായിരുന്നു.

പറന്നു ഒരു മണിക്കൂർ കഴിയുമ്പോഴാണ് യാത്രക്കാരിൽ ഒരാളായ അറുപത്തിയഞ്ച്​കാരനായ ഒമാനി പൗരന്​ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്യുന്നത്​. പ്രമേഹ രോഗിയായ ഇദ്ദേഹത്തെ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സക്കായി​ കൊണ്ടുപോകുകയായിരുന്നു. ഉടനെ വിമാനത്തിൽനിന്ന് സന്ദേശം വന്നു ഡോക്ടറോ നഴ്​സോ യാത്രക്കാരിൽ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്ന്​. എമർജൻസി വിഭാഗത്തിൽ നഴ്സായ ശ്രുതി ഓടിയെത്തി, കൂടെ ഹെഡ് നഴ്സായ ശാലുവും. പൾസ് തീരെ ഇല്ലാത്ത അവസ്ഥയിലായിരുന്നു.

ഒക്സിജൻ കൊടുത്തതോ​ടെ പൾസിൽ ചെറിയ വ്യത്യാസം കണ്ടു തുടങ്ങി. ഇതിനിടക്ക്​ കിടത്തി ചികിത്സിക്കാൻ നാല് സീറ്റുകൾ ഒരുക്കി വിമാന ജോലിക്കാരും സഹകരിച്ചു. സി.പി.ആർ നൽകുന്നതിനിടെ യാത്രക്കാരായി ഉണ്ടായിരുന്ന മറ്റ്​ രണ്ട് നഴ്‌സുമാരും സഹായത്തിനായി വന്നു. വിമാനം മുംബൈയിൽ വിമാനം അടിയന്തരമായി ഇറക്കി വിദഗ്ധ ചികിത്സ നൽകിയിട്ടും ജീവൻ പറന്നകലുകയായിരുന്നുവെന്ന്​ ശാലുവും ശ്രുതിയും സങ്ക​ടത്തോടെ പറഞ്ഞു. വിമാനത്തിനുള്ളിലെ പരിമിതിയിൽ കിട്ടാവുന്ന പരമാവധി ചികിത്സ ലഭ്യമാക്കി. പ്രമേഹ രോഗി ആയതിനാൽ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് മനസ്സിലാക്കാനുള്ള മെഷിൻ വിമാനത്തിലോ ഞങ്ങളുടെ പക്ക​ലോ ഇല്ലായിരുന്നു.

വെന്റിലേറ്റർ ആവശ്യമായ അവസ്ഥയിലേക്ക് പോകുമ്പോഴാണ് രോഗിയെ രക്ഷിക്കാൻ അടിയന്തിര ലാൻഡിങ്​ അല്ലാതെ വേറെ മാർഗ്ഗമില്ല എന്ന് ഞങ്ങൾക്ക് തോന്നിയത്. ക്യപ്റ്റനടക്കം വിമാന ജോലിക്കാരും മറ്റു യാത്രക്കാരും നല്ല സഹകരണമാണ്​ നൽകിയതെന്നും ഇരുവരും പറഞ്ഞു. മൂന്നു മണിക്കൂറോളം നടപടി ക്രമങ്ങൾക്കായി വിമാനത്തിലുള്ളവർക്ക് മുംബൈയിൽ കാത്തുനിൽക്കേണ്ടിവന്നു. നഴ്​സുമാരുടെ ആത്മാർഥമായ സേവനങ്ങളെ എല്ലാവരും പ്രശംസികുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - nurses service in flight
Next Story