മസ്കത്ത്: പ്രവാസി മലയാളിയായ പാലാഴി അശോക്കുമാർ രചിച്ച എൻ.ആർ.െഎ സിഗ്നേച്ചർ എന്ന പുസ്തകം ഇന്ത്യൻ അംബാസഡർ മുനു മഹാവർ പ്രകാശനം ചെയ്തു. അംബാസഡറുടെ ഒാഫിസിൽ ന ടന്ന ചടങ്ങിൽ ഒമാനിലെ മുതിർന്ന ഹ്യൂമൻ റിസോഴ്സസ് പ്രഫഷനലായ പി.വി. വെങ്കിടേഷ് പുസ്തകത്തിെൻറ ആദ്യപ്രതി ഏറ്റുവാങ്ങി. ടൈം ഇൻറർനാഷനലാണ് പ്രസാധകർ.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മൂന്ന് ഇന്ത്യൻ വംശജരുടെയും ഒമ്പത് വിദേശ ഇന്ത്യക്കാരുടെയും ജീവചരിത്രമാണ് എൻ.ആർ.െഎ സിഗ്നേച്ചറിെൻറ ആദ്യ പതിപ്പിലുള്ളത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ സമൂഹം പിന്നിട്ട നന്മയുടെയും ഒത്തൊരുമയുടെയും വഴികൾ വരുംതലമുറക്ക് പകർന്നുനൽകാൻ ലക്ഷ്യമിട്ടുള്ള ‘എൻ.ആർ.െഎ സിഗ്നേച്ചർ ട്രീ’ പദ്ധതിയുടെ ഭാഗമാണ് പുസ്തകം. എൻ.ആർ.െഎ സിഗ്നേച്ചർ പദ്ധതിയുടെ സ്ഥാപകനും പ്രസിഡൻറുമാണ് പാലാഴി അശോക് കുമാർ. പുസ്തകങ്ങൾക്ക് പുറമെ അവാർഡുകൾ, ടി.വി പരിപാടികൾ തുടങ്ങിയവയും നടത്തുമെന്ന് അശോക് കുമാർ പറഞ്ഞു.