മസ്കത്തിൽ എൻ.ആർ.ഐ ലയൺസ് ക്ലബ് പ്രവർത്തനം തുടങ്ങുന്നു
text_fieldsലയൺസ് എൻ.ആർ.ഐ ക്ലബ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: ലയൺസ് ക്ലബ്സ് ഇൻറർനാഷനൽ മസ്കത്തിലും പ്രവർത്തനം ആരംഭിക്കുകയാണെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലയൺസ് എൻ.ആ.ർഐ ക്ലബിെന്റ ഉദ്ഘാടനം ഒക്ടോബർ ഒന്നിന് വൈകുന്നേരം ഏഴ് മണിക്ക് റൂവി ഗോൾഡൻ തുലിപ് ഹോട്ടലിൽ ലയൺ ഡിസ്ട്രിക്ട് 318സി മുൻ ഗവർണറും മൾട്ടിപ്പിൾ കൗൺസിൽ ട്രഷറർ ആയ വി.സി. ജെയിംസ് നിർവഹിക്കും. അംഗങ്ങളുടെ ഇൻഡക്ഷനും ഭാരവാഹികളുടെ ഇൻസ്റ്റലേഷനും മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സനും ഗാട്ട് ഏരിയ ലീഡറുമായ അഡ്വ. എ.വി വാമനകുമാർ നിർവഹിക്കും. വാർത്ത സമ്മേളനത്തിൽ പ്രസിഡൻറ് സിദ്ദിഖ് ഹസ്സൻ, സെക്രട്ടറി രാജു എബ്രഹാം, ട്രഷറർ കെ.ഒ. ദേവസി, വൈസ് പ്രസിഡന്റ് അനീഷ് കടവിൽ, ജോയന്റ് സെക്രട്ടറി അഡ്വ. ഗിരീഷ് കുമാർ, മെംബർഷിപ് കൺവീനർ ഷഹീർ അഞ്ചൽ, അബ്ദുൽ റഹീം ലക്ഷ്മി കോത്തനേത്ത്, താജ് മാവേലിക്കര, മറ്റ് ക്ലബ് അംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

