നോടെക് സയൻസ് ആൻഡ് ടെക്നോളജി എക്സ്പോ സമാപിച്ചു
text_fieldsരിസാല സ്റ്റഡി സർക്കിൾ ആഭിമുഖ്യത്തിൽ ബർകയിൽ നടന്ന നോടെക് 3.0. പ്രദർശനത്തിൽനിന്ന്
ബർക്ക: ശാസ്ത്ര-സാങ്കേതിക ലോകത്തിലെ പുതിയ സാധ്യതകളെയും നൂതന ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി രിസാല സ്റ്റഡി സർക്കിൾ നടത്തിവരുന്ന നോടെക് 3.0. ബർകയിൽ സമാപിച്ചു. 18 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ ഒമാനിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് മത്സരാർഥികൾ പങ്കെടുത്തു. ശാസ്ത്ര, സാങ്കേതിക, ആരോഗ്യ പവലിയനുകള്‍, സയന്‍സ് എക്സിബിഷന്, ശാസ്ത്ര വൈജ്ഞാനിക പ്രദര്‍ശനങ്ങള്‍, കരിയര്‍ ഗൈഡന്‍സ്, വിവിധ തലങ്ങളിലെ മത്സരങ്ങള്‍ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചത്.
നോടെക് എക്സ്പോയുടെ ഭാഗമായി ഉദ്യോഗാർഥികൾക്കായി തൊഴിൽ മേളയും സംഘടിപ്പിച്ചു. എക്സ്പോ പവലിയൻ മത്സരത്തിൽ മസ്കത്ത് സോൺ വിജയികളായി. എ.ഐ ട്യൂൾ ഉപയോഗിച്ച് കൊണ്ട് സ്കിൽ ഡെവലപ്മെൻറ്, ജോലി അന്വേഷണം, ജോലിക്ക് എങ്ങനെ തയാറാവാം എന്ന വിഷയത്തിൽ നടന്ന ഐ ടോക്കിൽ ബദ്ർ അൽസമ ഗ്രൂപ് ബിസിനസ് ഡെവലപ്മെൻറ് മാനേജർ റഫീഖ് എർമാളം സംസാരിച്ചു.
ജെൻസി-എ ഐ- വെൽബീയിങ് എന്ന വിഷയത്തിൽ നടന്ന ടേബിൾ ടോക്കിൽ എഞ്ചിനീയർ ഖാരിജത്ത്, ആർ.എസ്.സി ഗ്ലോബൽ കമ്മിറ്റി അംഗം മുനീബ് ടി.കെ, അർഷദ് മൂക്കോളി എന്നിവർ സംസാരിച്ചു. ആർ.എ.സി നാഷനൽ ചെയർമാൻ ഷരീഫ് സഅദി മോഡറേറ്ററായി.
സ്വാഗതസംഘം ചെയർമാൻ ഇസ്മായിൽ സകാഫി അധ്യക്ഷത വഹിച്ച സമാപനസംഗമത്തിൽ സുഹൈൽ അസ്സഖാഫ് മടക്കര പ്രാർഥനക്ക് നേതൃത്വം നൽകി. സംഗമം ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം വകുപ്പ് മേധാവി അബ്ദുല്ല ബിൻ യൂനുസ് ബിൻ മുഹമ്മദ് അൽ റവാഹി ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സ്കൂൾ സീനിയർ സയൻസ് അധ്യാപകൻ മധുസൂദനൻ, ഡോ. റൂപിത് മധു എന്നിവർ മുഖ്യാതിഥികളായി. സാഖിബ് തങ്ങൾ, ജമാലുദ്ദീൻ ലത്തീഫി, റഈസ് സാർ, ഡോ. ജാബിർ ജലാലി എന്നിവർ സംബന്ധിച്ചു. ആർ.എസ്.സി നാഷനൽ സെക്രട്ടറി അഫ്സൽ പുളുക്കോൽ സ്വാഗതവും ആദിൽ ആർ.എം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

