നോട്ടക് 3.0 ഡ്രൈവ് രൂപവത്കരിച്ചു
text_fieldsമസ്കത്ത്: ശാസ്ത്ര-സാങ്കേതികമേഖലയിലെ പുതിയ സാധ്യതകളെയും നൂതന ആശയങ്ങളെയും പരിചയപ്പെടുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി രിസാല സ്റ്റഡി സർക്കിൾ നടത്തി വരുന്ന നോട്ടക് 3.0. നവംബര്‍ ഏഴിന് ബറകയിൽ നടക്കും. ബറക അൽഫലാഹ് മദ്റസയിൽ നടന്ന നോട്ടക് 3.0 ഡ്രൈവ് രൂപവത്കരണയോഗത്തിൽ ഇസ്മായിൽ സഖാഫി കാളാട് അധ്യക്ഷത വഹിച്ചു.
ആർ.എസ്.സി ഗ്ലോബൽ കമ്മിറ്റി അംഗം മുനീബ് ടി.കെ ഉദ്ഘാടനം ചെയ്തു. നാഷനൽ വിസ്ഡം സെക്രട്ടറി അഫ്സൽ പുളുക്കൂൽ വിഷയം അവതരിപ്പിച്ചു. നാഷനൽ ജനറൽ സെക്രട്ടറി അർഷദ് മുക്കോളി സ്വാഗതവും ആദിൽ പറമ്പിൽ ബസാർ നന്ദിയും പറഞ്ഞു. ഡ്രൈവ് ടീം ചെയർമാൻ: ഇസ്മായിൽ സഖാഫി കാളാട്, കോഓഡിനേറ്റർ: ജമാലുദ്ദീൻ ലത്വീഫി, ജനറൽ കൺവീനർ ഡോ. ജാബിർ ജലാലി, ഫിനാൻസ് കൺവീനർ ഫരിയാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

