ശ്രദ്ധേയമായി അസന്‍റ് ഇ.എൻ.ടി ഹോസ്പിറ്റൽ സ്റ്റാൾ
text_fieldsഹീൽമി കേരള പവിലിയനിലെ അസന്‍റ് ഇ.എൻ.ടി ഹോസ്പിറ്റലിന്റെ സ്റ്റാൾ ഉദ്ഘാടനചടങ്ങ്
മസ്കത്ത്: ഹീൽമി കേരള പവിലിയനിലെ അസന്‍റ് ഇ.എൻ.ടി ഹോസ്പ്പിറ്റലിന്‍റെ സ്റ്റാൾ ശ്രദ്ധേയമാകുന്നു. ഇ.എൻ.ടി രംഗത്തെ നൂതന ചികിത്സ രീതികളെ കുറിച്ചുള്ള വിശദീകരണവും മറ്റ് മെഡിക്കൽ സേവനങ്ങളുമാണ് സ്റ്റാളുകളിലൂടെ നൽകുന്നത്. സ്റ്റാൾ കഴിഞ്ഞദിവസം അൽ ഹബാൻ ഫിനാൻഷ്യൽ മാനേജ്മെന്റ്, കൺസൽട്ടന്‍റ് അഡ്വൈസർ അബ്ദുൽ മജീദ് ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. അൽഹബാൻ ഫിനാൻഷ്യൽ മാനേജ്മെന്റ് കൺസൽട്ടന്‍റ് സ്ഥാപകനും സി.ഇ.ഒയുമായ അവാത്തിഫ് മുഹമ്മദ് അൽഅക്മാനി വിശിഷ്ടാതിഥിയായി.
ആതുരസേവന രംഗത്ത് അസന്‍റ് ഇ.എൻ.ടി ഹോസ്പിറ്റൽ അതിന്‍റെ സാന്നിധ്യം നേരത്തേതന്നെ തെളിയിച്ചതാണെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷറഫൂദ്ദീൻ പറഞ്ഞു. ഇ.എൻ.ടി സ്പെഷാലിറ്റിയിൽ സങ്കീർണമായ ഓപറേഷനുകളും സർജറികളും കേരളത്തിലെ മൂന്നു ബ്രാഞ്ചുകളിലൂടെ അസന്‍റ് ചെയ്തുവരുന്നുണ്ട്.
മിഡിലീസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യമേളയാണ് ഒമാൻ ഹെൽത്ത് എക്സിബിഷൻ. ജി.സി.സി രാജ്യങ്ങളിൽ ഒമാനിൽനിന്നാണ് കൂടുതൽ പേർ കേരളത്തിലേക്ക് ചികിത്സതേടിയെത്തുന്നത്. മികച്ച പരിചരണവും കുറഞ്ഞ ചികിത്സ ചെലവുമാണ് ഇതിനുള്ള പ്രധാന കാരണം. നൂതന ചികിത്സരീതികളുമാണ് കേരളം നൽകുന്നത്. കോവിഡ് അടക്കമുള്ള പ്രത്യേക സമയങ്ങളിൽ ആരോഗ്യരംഗത്തെ നേട്ടങ്ങൾ ലോകത്തിനു മുന്നിൽ കാണിച്ചുകൊടുക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

