കുട്ടിക്കളിയല്ല, നിസ്വ സൂഖിലെ കുട്ടിക്കച്ചവടം
text_fieldsനിസ്വ സൂഖിൽ കച്ചവടത്തിലേർപ്പെട്ടിരിക്കുന്ന കുട്ടികൾ
മസ്കത്ത്: ഒമാനിലെ പ്രധാന പരമ്പരാഗത മാർക്കറ്റായ നിസ്വ സൂഖിലെ കുട്ടിക്കച്ചവടക്കാർ ആകർഷണമാവുന്നു. നിസ്വയിലെ സ്വദേശികൾ പരമ്പരാഗതമായി കച്ചവടക്കാരാണ്. വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേർ നിസ്വയിലുണ്ട്. ഇവർക്ക് അവരുടെ പ്രപിതാക്കളിൽ നിന്ന് കിട്ടിയതാണ് വ്യാപാരം. പുതു തലമുറയിലെ നിരവധി പേരും ഇതേ പാതയിൽതന്നെയാണ്.
പുതിയ തലമുറയിലെ കുട്ടികളും വ്യാപാര മേഖലയിലേക്ക് ഇറങ്ങിയതോടെ ഇവർ സൂഖിന്റെ മുഖമായി മാറുകയാണ്. മുതിർന്ന വരിൽനിന്ന് കച്ചവടത്തിന്റെ പാഠങ്ങൾ പഠിച്ചാണ് മാർക്കറ്റിൽ എത്തിയിട്ടുള്ളത്. കച്ചവടത്തിന്റെ മൂല്യങ്ങൾ പഠിക്കാൻ പാരമ്പര്യം പിന്തുടരാനും കുടുംബങ്ങളുടെ പിന്തുണയുമുണ്ട്. വെല്ലുവിളികൾ നിറഞ്ഞ പുതിയ കാലത്ത് കുട്ടികൾ നേരത്തെ തന്നെ ബിസിനസ് രംഗത്തേക്ക് വരുന്നത് വ്യാപാരത്തിന് പുതിയ വഴികൾ തുറക്കാനുള്ള പരിചയം കുട്ടികൾക്ക് നൽകുമെന്ന് പലരും കരുതുന്നു. ഇത് വഴി കുടുംബ സംരംഭങ്ങളിലും ഇവർക്ക് ഭാഗവാക്കാനാവും. പക്ഷികൾ, മധുര പലഹാരങ്ങൾ, ഇലകൾ, പച്ചക്കറികൾ, പ്രിയം നിറഞ്ഞ ഭക്ഷണ ഇനങ്ങൾ തുടങ്ങി നിരവധി വ്യാപാരങ്ങളിലാണ് കുട്ടികൾ ഏർപ്പെട്ടിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ സഹായികളാവുന്നതടക്കം നിരവധി വ്യാപര രംഗത്താണ് കുട്ടികൾ കരുത്ത് കാണിക്കുന്നത്. പത്ത് മുതൽ 18 വയസ്സുവരെയുള്ള കുട്ടികളാണ് വ്യാപാര രംഗത്തുള്ളത്. ഇവരിൽ പലരും വാരന്ത്യങ്ങളിലാണ് വ്യാപാരത്തിനിറങ്ങുന്നത്. സ്കൂൾ പഠനം നഷ്ടപ്പെടാതിരിക്കാനും പഠനവും വ്യാപാരവും ഒരുമിച്ച് കൊണ്ട് പോവാനും ഇത് സഹായിക്കും. വാരന്ത്യങ്ങൾ തിരക്ക് വർധിക്കുന്നതും കുട്ടി വ്യാപാരികൾക്ക് അനുഗ്രഹമാവും. ഉപഭോക്താക്കളെ കൈകാര്യം ചെയ്യുന്നത് പഠിച്ചിട്ടുണ്ടെന്നും പണം ഇടപാടിനുള്ള നൈപുണ്യം നേടിയിട്ടുണ്ടെന്നും സൂഖിലെ കുട്ടി ഭക്ഷണ വ്യാപാരി പറഞ്ഞു.
ഒഴിവ് സമയങ്ങൾ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ എനിക്ക് കഴിയുന്നുണ്ട്. ഭാവിയിൽ ഒരു ഷെഫ് ആയാലോ എന്ന് പോലും ആലോചിക്കുന്നുണ്ടെന്നും കുട്ടി വ്യാപാരി പറഞ്ഞു.
വളരെ ചെറുപ്പം മുതലെ വ്യാപാര രംഗത്തുണ്ടെന്നും ഭാവിയിൽ ഒരു സംരംഭകനാവാനാണ് ആഗ്രഹമമെന്നും അതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്നും മറ്റൊരു കുട്ടി കച്ചവടക്കാരൻ പറഞ്ഞു. നിരവധി ഇനം കോഫികൾ തയ്യാറാക്കുന്നതിൽ പരിശീലനം നേടിയിട്ടുണ്ട്. ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാനും കഴിയുന്നുണ്ട്. എനിക്ക് സാമ്പത്തികമായ കഴിവും ഉണ്ട്. അതിനാൽ ഇപ്പോൾ തന്നെ പണം സമ്പാദിച്ച് വെക്കാനും ഭാവിയിൽ കോഫി കച്ചവടക്കാരനാവാനും ആഗ്രഹിക്കുന്നതായി കുട്ടി വ്യാപാരി പറഞ്ഞു. നിസ്വ സൂഖിലെ പരമ്പാരഗതവും അല്ലാത്തതുമായ വ്യാപാരങ്ങൾ ചെറിയ തലമുറ ഏറ്റെടുക്കുന്നതിന്റെ ഏറ്റവും നല്ല തെളിവുകളാണ് സുഖിൽ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

