Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപെ​രു​ന്നാ​ൾ ആ​ഘോ​ഷ...

പെ​രു​ന്നാ​ൾ ആ​ഘോ​ഷ നി​റ​വി​ൽ ​വ​ട​ക്ക​ൻ ശ​ർ​ഖി​യ

text_fields
bookmark_border
festival
cancel
camera_alt

വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ന്ന പെ​രു​ന്നാ​ൾ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്​

മ​സ്ക​ത്ത്​: ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​ലാ​യ​ത്തു​ക​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ വി​നോ​ദ​സ​ഞ്ചാ​ര, പു​രാ​വ​സ്തു കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് നി​ര​വ​ധി ആ​ളു​ക​​ളെ​യാ​ണെ​ത്തി​ച്ച​ത്.

ഇ​ബ്ര വി​ലാ​യ​ത്തി​ലെ മൃ​ഗ​ശാ​ല, വാ​ദി ബാ​നി ഖാ​ലി​ദി​ലെ ​പ്ര​കൃ​തി​ദ​ത്ത ത​ടാ​ക​ങ്ങ​ളി​ല​ട​ക്കം ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ന​ല്ല തി​ര​ക്കാ​ണ​നു​ഭ​വ​പ്പെ​ട്ട​ത്. ബി​ദി​യ​യി​ലെ പ്ര​സി​ദ്ധ​മാ​യ മ​രു​ഭൂ​മി​യി​ലും സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക​നു​ഭ​വ​​പ്പെ​ടു​ക​യു​ണ്ടാ​യി. ഓ​പ്പ​ൺ മാ​ർ​ക്ക​റ്റു​ക​ൾ​ക്ക്​ പു​റ​മേ, ഫോ​ർ വീ​ൽ ഡ്രൈ​വ്, സൈ​ക്കി​ൾ സ്പോ​ർ​ട്സ് റേ​സി​ങ്​ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഈ ​പ്ര​ദേ​ശം പ്ര​ശ​സ്ത​മാ​ണ്.

മു​ദൈ​ബി, അ​ൽ ഖാ​ബി​ൽ, ദി​മ, അ​ൽ​ത​യ്യി​ൻ, സി​നാ​വ് എ​ന്നീ വി​ലാ​യ​ത്തു​ക​ളി​ൽ കു​തി​ര, ഒ​ട്ട​ക ഓ​ട്ടം, പ​ര​മ്പ​രാ​ഗ​ത അ​മ്പെ​യ്ത്ത് മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ന​ട​ന്നു. ഗ​വ​ർ​ണ​റേ​റ്റി​ലെ ഏ​ഴ് വി​ലാ​യ​ത്തു​ക​ളി​ൽ വ​ട​ക്ക​ൻ ശ​ർ​ഖി​യ മു​നി​സി​പ്പാ​ലി​റ്റി ന​ട​പ്പി​ലാ​ക്കി​യ ‘ഈ​ദ് ജോ​യ്’ പരി​പാ​ടി​ക്ക് പു​റ​മേ​യാ​യി​രു​ന്നി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Northern Sharkhia in festive mode
Next Story