Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​ട​ക്ക​ൻ ശ​ർ​ഖി​യ,...

വ​ട​ക്ക​ൻ ശ​ർ​ഖി​യ, ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ൾ നി​ർ​മി​ക്കു​ന്നു

text_fields
bookmark_border
വ​ട​ക്ക​ൻ ശ​ർ​ഖി​യ, ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ൾ നി​ർ​മി​ക്കു​ന്നു
cancel
camera_alt

മു​ദൈ​ബി, ആ​ദം വി​ലാ​യ​ത്തു​ക​ളി​ൽ മ​ത്സ്യ​മാ​ർ​ക്ക​റ്റ്​ നി​ർ​മാ​ണ​ത്തി​നാ​യി കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം ക​രാ​റി​ൽ ഒ​പ്പി​ട്ട​പ്പോ​ൾ

മ​സ്ക​ത്ത്​: വ​ട​ക്ക​ൻ ശ​ർ​ഖി​യ, ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം ര​ണ്ട്​ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. പെ​ട്രോ​ളി​യം ഡെ​വ​ല​പ്‌​മെ​ന്‍റ്​ ഒ​മാ​ന്‍റെ (പി.​ഡി.​ഒ) ധ​ന​സ​ഹാ​യ​ത്തോ​ടെ വ​ട​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ മു​ദൈ​ബി വി​ലാ​യ​ത്തി​ലും ദാ​ഖി​ലി​യ​യി​ലെ ആ​ദം വി​ലാ​യ​ത്തു​ക​ളി​ലു​മാ​ണ്​ മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ൾ നി​ർ​മി​ക്കു​ക. കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രി ഡോ. ​സൗ​ദ് ഹ​മൂ​ദ് അ​ൽ ഹ​ബ്സി, അ​ൽ ഖി​മ ക​മ്പ​നി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഖ​ൽ​ഫാ​ൻ മു​സ്സ​ലാം അ​ൽ ഹ​ബ്സി, പി.​ഡി.​ഒ പ്ര​തി​നി​ധി അ​ബ്ദു​ൽ-​അ​മി​ർ അ​ൽ അ​ജ്മി എ​ന്നി​വ​രാ​ണ്​ ക​രാ​റു​ക​ളി​ൽ ഒ​പ്പി​ട്ട​ത്. 920 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ലാ​ണ് ര​ണ്ട് മാ​ർ​ക്ക​റ്റു​ക​ളും നി​ർ​മി​ക്കു​ക. 14 വീ​തം ഫി​ഷ്​ സ്റ്റാ​ളു​ക​ളും ഉ​ണ്ടാ​കും. ഏ​ഴ്​ സ്റ്റാ​ളു​ക​ൾ മ​ത്സ്യം മു​റി​ക്കു​ന്ന​തി​നാ​യി സ​ജ്ജീ​ക​രി​ക്കും. ക​ഫേ, മൊ​ത്ത ലേ​ല​ത്തി​നു​ള്ള ഹാ​ൾ, കോ​ൾ​ഡ് സ്​​റ്റോ​ർ, ഐ​സ് ഉ​ൽ​പാ​ദ​ന യൂ​നി​റ്റ് എ​ന്നി​വ​യും ഉ​ണ്ടാ​കും.

Show Full Article
TAGS:Muscat North Sharkhiya - Dakhilia Build Fish Market 
News Summary - North Sharkhiya, Dakhilia Governorates Build Fish Markets
Next Story