Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​വാ​സി​ക​ൾ​ക്ക്​...

പ്ര​വാ​സി​ക​ൾ​ക്ക്​ നോ​ർ​ക്ക​യു​ടെ സ്​​റ്റാ​ർ​ട്ട​പ്​ പ​ദ്ധ​തി

text_fields
bookmark_border
പ്ര​വാ​സി​ക​ൾ​ക്ക്​ നോ​ർ​ക്ക​യു​ടെ  സ്​​റ്റാ​ർ​ട്ട​പ്​ പ​ദ്ധ​തി
cancel

മ​സ്​​ക​ത്ത്​: സം​രം​ഭ​ക​രാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സാ​ങ്കേ​തി​കാ​ധി​ഷ്​​ഠി​ത ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് നോ​ർ​ക്ക​യും കേ​ര​ള സ്​​റ്റാ​ർ​ട്ട​പ്​ മി​ഷ​നും (കെ.​എ​സ്.​യു.​എം) സം​യു​ക്ത​മാ​യി നോ​ർ​ക്ക പ്ര​വാ​സി സ്​​റ്റാ​ർ​ട്ട​പ് പ്രോ​ഗ്രാം (എ​ൻ.​പി.​എ​സ്.​പി) ന​ട​പ്പാ​ക്കു​ന്നു. പ്ര​വാ​സി​ക​ളു​ടെ പ്ര​ഫ​ഷ​ന​ൽ നൈ​പു​ണ്യ​ത്തി​ന​നു​സൃ​ത​മാ​യ പു​ന​ര​ധി​വാ​സ​ത്തി​നാ​ണ്​ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ങ്കാ​ളി​ത്ത മാ​തൃ​ക​യി​ലു​ള്ള സം​രം​ഭ​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​ന് സ​മാ​ന മ​ന​സ്​​ക​രാ​യ പ്ര​വാ​സി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും പ​ദ്ധ​തി സ​ഹാ​യ​ക​മാ​ണ്. പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ​ത്ത​ന്നെ ബി​സി​ന​സ് നെ​റ്റ്‌​വ​ർ​ക്കും ഇ​ൻ​വെ​സ്​​റ്റ​ർ നെ​റ്റ്‌​വ​ർ​ക്കും രൂ​പ​വ​ത്​​ക​രി​ക്കും. ടെ​ക്നോ​ള​ജി സ്​​റ്റാ​ർ​ട്ട​പ്പു​ക​ളു​മാ​യി മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​നും ക​ൺ​സ​ൾ​ട്ടി​ങ്ങി​നു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ പ്ര​വാ​സി​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും. വി​വി​ധ സ്​​റ്റാ​ർ​ട്ട​പ് പ​ദ്ധ​തി​ക​ളി​ലൂ​ടെ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നും പ​ദ്ധ​തി ഊ​ന്ന​ൽ ന​ൽ​കും.

അ​നു​യോ​ജ്യ​രാ​യ പ്ര​വാ​സി​ക​ളെ സ്ക്രീ​നി​ങ്​ ക​മ്മി​റ്റി​യി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ത്ത്​ മൂ​ന്നു​മാ​സ​ത്തെ പ്രോ​ഗ്രാ​മി​െൻറ ഭാ​ഗ​മാ​ക്കും. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കു മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ളു​ടെ ഉ​പ​ജീ​വ​ന​ത്തി​നാ​യി വ​രു​മാ​നം ക​ണ്ടെ​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച വാ​യ്​​പ പ​ദ്ധ​തി​യാ​യ നോ​ർ​ക്ക ഡി​പ്പാ​ർ​ട്മെൻറ് പ്രോ​ജ​ക്​​ട്​ ഫോ​ർ റി​ട്ടേ​ൺ എ​മി​ഗ്ര​ൻ​റ്​​സി​െൻറ (എ​ൻ.​ഡി.​പി.​ആ​ർ.​ഇ.​എം) സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന്​ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കും. ഇ​തു​പ്ര​കാ​രം 30 ല​ക്ഷം രൂ​പ വ​രെ 15 ശ​ത​മാ​നം മൂ​ല​ധ​ന സ​ബ്​​സി​ഡി​യോ​ടെ (പ​ര​മാ​വ​ധി മൂ​ന്ന്​ ല​ക്ഷം രൂ​പ) വാ​യ്​​പ ല​ഭി​ക്കും. കൃ​ത്യ​മാ​യ പ​ലി​ശ തി​രി​ച്ച​ട​ക്കു​ന്ന​വ​ർ​ക്ക് ആ​ദ്യ നാ​ലു വ​ർ​ഷം മൂ​ന്നു​ ശ​ത​മാ​നം പ​ലി​ശ ഇ​ള​വും ല​ഭി​ക്കും.

കു​റ​ഞ്ഞ​ത് ര​ണ്ടു വ​ർ​ഷ​മെ​ങ്കി​ലും വി​ദേ​ശ​ത്തു ജോ​ലി ചെ​യ്യു​ക​യോ താ​മ​സി​ക്കു​ക​യോ ചെ​യ്​​ത്​ കേ​ര​ള​ത്തി​ലേ​ക്ക് സ്ഥി​ര​മാ​യി മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്കാ​ണ് നോ​ർ​ക്ക പ്ര​വാ​സി സ്​​റ്റാ​ർ​ട്ട​പ് പ്രോ​ഗ്രാ​മി​ലേ​ക്കു അ​പേ​ക്ഷി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ള​ത്. അ​പേ​ക്ഷി​ക്കു​ന്ന​തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും norkapsp.startupmission.in എ​ന്ന ലി​ങ്ക് സ​ന്ദ​ർ​ശി​ക്കു​ക. വി​ശ​ദ​വി​വ​രം 08047180470 (രാ​വി​ലെ 8 മു​ത​ൽ രാ​ത്രി 8 വ​രെ) (കേ​ര​ള സ്​​റ്റാ​ർ​ട്ട​പ് മി​ഷ​ൻ) നോ​ർ​ക്ക ടോ​ൾ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 18004253939 (ഇ​ന്ത്യ​യി​ൽ നി​ന്നും) 00918802012345 (വി​ദേ​ശ​ത്തു​നി​ന്ന് മി​സ്​​ഡ്​ കാ​ൾ സേ​വ​നം) ന​മ്പ​റു​ക​ളി​ലും www.norkaroots.org എ​ന്ന വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:start-upNorka Root
Next Story