Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക ക്ഷേമനിധി അംഗത്വ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
നോർക്ക ക്ഷേമനിധി അംഗത്വ ക്യാമ്പ് സംഘടിപ്പിച്ചു
cancel

മസ്കത്ത്: ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എട്ടാമത് നോർക്ക പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പ് വിജയകരമായി സമാപിച്ചു. നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു.

നോർക്ക പ്രവാസി ക്ഷേമനിധി അംഗത്വം നേടുന്നതിനുള്ള സൗകര്യങ്ങൾക്കൊപ്പം പ്രവാസികളുടെ വിവിധ പ്രശ്നങ്ങളും ആശങ്കകളും ക്യാമ്പിൽ ഉയർന്നു. പ്രവാസി പെൻഷൻ പല മാസങ്ങളായി മുടങ്ങിക്കിടക്കുന്നതിലുള്ള ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം പ്രവാസികൾ ഉന്നയിച്ചു.

നോർക്കാ കെയർ ഇൻഷുറൻസുമായി ബന്ധപ്പെട്ട ക്ലെയിം തുക പൂർണമായി ലഭ്യമാക്കണമെന്നും, ക്ലെയിം ചെയ്യുന്നതിനുള്ള സമയപരിധി പുനഃപരിശോധിച്ച് ഒഴിവാക്കണമെന്നും ആവശ്യമുയർന്നു. നിലവിലെ സാഹചര്യങ്ങൾക്ക് അനുസൃതമായി പ്രവാസികൾക്കായി കൂടുതൽ സമഗ്രമായ ക്ഷേമപദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്നും ആവശ്യമുയർന്നതായി ഭാരവാഹികൾ അറിയിച്ചു. വിജി തോമസ് വൈദ്യൻ, രാജേഷ് കുമാർ,നൂറുദ്ദീൻ, ജസീം കരിക്കോട്, നിഷാ പ്രഭാകരൻ, മുസ്തഫ, അൻസാർ, സിയാദ്, സുജിത് സൈമൺ, രാജേഷ് പി എസ്, മോൻസി, ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NORKA Welfare Fund Membership Camp Held
Next Story