നോര്‍ക്ക പ്രഫഷനല്‍, ബിസിനസ് ലീഡര്ഷിപ് മീറ്റ്
text_fieldsകൊച്ചിയില്‍ നടന്ന നോര്‍ക്ക പ്രഫഷനല്‍ ആൻഡ് ബിസിനസ് ലീഡര്ഷിപ് മീറ്റില്‍ ഒമാനില്‍നിന്നുള്ള സംഘം
മസ്കത്ത്: കൊച്ചിയില്‍ നടന്ന നോര്‍ക്ക പ്രഫഷനല്‍ ആൻഡ് ബിസിനസ് ലീഡര്ഷിപ് മീറ്റില്‍ ഒമാനില്‍നിന്നുള്ള മൂന്ന് പ്രതിനിധികള്‍ പങ്കെടുത്തു. ഡോ. കിരണ്‍ ഗോപകുമാര്‍, ഷഹീര്‍ അഞ്ചല്‍ എന്നിവര്‍ പ്രതിനിധികളായും സിദ്ദീഖ് ഹസന് പ്രത്യേക ക്ഷണിതാവായുമാണ് പങ്കെടുത്തത്.
കേരളത്തെ വൈജ്ഞാനികസമൂഹമാക്കി മാറ്റുന്നതിന് പ്രവാസി പ്രഫഷനലുകളുടെ പിന്തുണ അനിവാര്യമാണന്ന് മീറ്റ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആരോഗ്യപരിചരണം, ഭാവിയിലെ സാങ്കേതികവിദ്യകൾ, സുസ്ഥിരത, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നീ അഞ്ച് പ്രധാനമേഖലകളിലായി കേരളത്തിന്റെ ദീർഘകാല വികസന കാഴ്ചപ്പാടുകൾക്ക് പ്രവാസിസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. വ്യവസായം, നയരൂപവത്കരണം, പദ്ധതി രൂപവത്കരണം എന്നീ മേഖലകളിൽ ആഗോളപരിചയസമ്പത്തുള്ള ക്ഷണിക്കപ്പെട്ട മലയാളി പ്രവാസി പ്രഫഷണലുകളുമായി സഹകരണമാതൃകകൾ നടപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

