പ്രവാസികൾക്ക് പ്രഹരമായി നോർക്ക പ്രീമിയം വർധന
text_fieldsനോർക്ക കെയർ ഇൻഷുറൻസിന്റെ പ്രീമിയം 2026 നവംബർ 1 മുതൽ വലിയ രീതിയിൽ വർധിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് 51 വയസ്സിന് മുകളിലുള്ളവർക്കും കുടുംബ പോളിസി എടുക്കുന്നവർക്കും വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഉദാഹരണത്തിന്,5 ലക്ഷം രൂപയുടെ ഫാമിലി പോളിസിക്ക് പഴയ ₹13,411 എന്ന നിരക്കിൽ നിന്ന് 55 വയസുള്ള ആൾക്കു ഇപ്പോൾ ₹35,664 ആണ്. പ്രവാസികളുടെ ക്ഷേമത്തിനായി ആരംഭിച്ച ഒരു ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാകാത്ത രീതിയിലാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. പ്രവാസി മലയാളികളുടെ ക്ഷേമവും കുടുംബങ്ങളുടെ ആരോഗ്യസുരക്ഷയും ലക്ഷ്യമിട്ട് നടപ്പിലാക്കിയ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു.
പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾ, മുതിർന്ന പൗരന്മാർ, എന്നിവർക്ക്.നോർക്ക കെയർ/നോർക്ക കെയർ പ്ലസ് എന്നീ പദ്ധതികൾ ആരംഭിച്ചപ്പോൾ നിലവിൽ പല ഇൻഷുറൻസ് കമ്പനികളിലും പോളിസി ഉള്ളവൾ അത് പുതുക്കാതെ ആണ് നോർക്ക റൂട്ടീസിറ്റിന്റെ പോളിസിയിൽ ചേർന്നത്. പലർക്കും നോ ക്ലെയിം ബോണസ് പോലുള്ള അധിക തുക, മറ്റു ആനുകൂല്യങ്ങൾ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. വീണ്ടും അവർ തിരികെ മറ്റു ഇൻഷുറൻസ് കമ്പനികളിലേക്ക് പോകുകയും നോർക്കയുടെ ഇൻഷുറൻസ് പദ്ധതിയിൽ വിശ്വാസം ഇല്ലാതാവുകയും ചെയ്യും.
ഇൻഷുറൻസ് പദ്ധതികളിൽ സമാഹരിച്ച പ്രീമിയത്തെക്കാൾ ഇൻഷുറൻസ് ക്ലെയിമുകൾ ഉയർന്നതാണ് നിരക്കുവർധനയ്ക്ക് സർക്കാർ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണം. അതുകൊണ്ടു ഇൻഷുറൻസ് കമ്പനിയുടെ നഷ്ടം നിയന്ത്രിക്കന്നതിനൊപ്പം പ്രവാസികൾക്ക് താങ്ങാനാകുന്ന നിരക്ക് ഉറപ്പാക്കുന്നതും പ്രധാനമാണ്.ഈ ഒരു സാഹചര്യത്തിൽ, ഒരു സാധാരണ പ്രവാസിക്ക് വേണ്ടി, താഴെ പറയുന്ന ചില നിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുന്നു.
ബദൽ നിർദേശങ്ങൾ ഉണ്ടായിരുന്നത്. സാധാരണ പ്രവാസികൾ ആണ് ഈ പോളിസിയുടെ ഉപഭോക്താക്കൾ. അതുകൊണ്ടു തന്നെ ഈ പോളിസി അതേ പ്രീമിയത്തിൽ തുടരണം. അധിക ബാധ്യത ഉണ്ടെങ്കിൽ അത് സർക്കാർ സബ്സിഡി ആയി നൽകണം. പല പൊതു മേഖല സ്ഥാപനങ്ങളും അവരുടെ വിരമിച്ച ജീവനക്കാർക്കുള്ള പോളിസിക്ക് പോലും ഇങ്ങനെ സബ്സിഡി നൽകാറുണ്ട്.
ാൽ ഗ്രൂപ്പ് ഇൻഷുറൻസ് പോളിസികൾക്കു നിലവിൽ ജി.എസ്.ടി 18 ശതമാനം ആണ്. മുഖ്യമന്ത്രി ഈ ജി.എസ്.ടി ഒഴിവാക്കുന്നത് പരിഗണിക്കാം എന്ന് സഭയിൽ പറഞ്ഞിരുന്നു. ജി.എസ്.ടി തുക ഒഴിവാക്കിയാൽ തന്നെ പ്രീമിയം ഗണ്യമായി കുറയും.ീ രീഡ് ഇല്ല. മിക്കവാറും എല്ലാ ഇൻഷുറൻസ് കമ്പനികളും ചെയ്യുന്ന ഒരു സാധാരണ കാര്യമാണിത് .ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഇൻഷുറൻസ് കമ്പനിക്കു ക്ലെയിം ബാദ്ധ്യത കുറയുന്നതുകൊണ്ടു പ്രീമിയം കുറവ് ചെയ്യാൻ സാധിക്കും. ചെയ്യാത്തവർക്ക് ഇത് ഗുണകരമാവും. അതുപോലെ ചെറിയ ക്ലെയിമുകൾ ഒഴിവാകുകയും ചെയ്യുന്നത് ഇൻഷുറൻസ് കമ്പനിക്കും ചെലവ് കുറയും.
ത ഒരു ഇൻഷുറൻസ് എടുക്കാൻ കഴിയും. ഇതുകൊണ്ടു കൂടുതൽ പ്രവാസികൾ ഈ വിഭാഗത്തിലേക്ക് വരുകയും കൂടുതൽ പ്രീമിയം കിട്ടുകയും ചെയ്യും. തി തന്നെ അവതാളത്തിലാകും എന്ന കാര്യം ഗൗരവമായി പരിഗണിക്കുക. ചുരുക്കത്തിൽ നോർക്ക കെയർ പദ്ധതിയുടെ പ്രീമിയം വർധന അടിയന്തരമായി പുനഃപരിശോധിക്കണം. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുക എന്നത് ഒരു സേവനം മാത്രമല്ല, അവരുടെ അധ്വാനത്തിനും ത്യാഗത്തിനും നൽകുന്ന അംഗീകാരം കൂടിയാണ്. അതുകൊണ്ടു ബദൽ നിർദേശങ്ങൾ കൂടി കണക്കിലെടുത്തു സത്വരമായി ഒരു ഇടപെടൽ പ്രവാസികൾ ആഗ്രഹിക്കുന്നു.

