പ്രവാസികള്‍ക്കായി നോർക്ക രജിസ്ട്രേഷൻ സംഘടിപ്പിച്ചു
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച നോർക്ക രജിസ്ട്രേഷൻ ക്യാമ്പ്
മസ്കത്ത്: കൊല്ലം പ്രവാസി അസോസിയേഷൻ കേരള പ്രവാസി പെൻഷൻ രജിസ്ട്രേഷൻ, നോർക്ക ഐഡി കാർഡ്, നോർക്ക രക്ഷ ഇൻഷുറൻസ്, നോർക്ക കെയർ ഫാമിലി ആരോഗ്യ ഇൻഷുറൻസ് എന്നിവ സംഘടിപ്പിച്ചു. റൂവി അബീർ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പ് ഭരണസമിതിയംഗം പത്മചന്ദ്ര പ്രകാശ് ഉദ്ഘാടനം ചെയ്തു. ഒമാനിലെ നിരവധി പ്രവാസികള്‍ ഈ അവസരം ഉപയോഗപ്പെടുത്തിയതിൽ കൊല്ലം പ്രവാസി അസോസിയേഷൻ ഒമാന്‍ നേതൃത്വം നന്ദി അറിയിച്ചു.
ക്യാമ്പ് അബീർ ഹോസ്പിറ്റൽ, പ്രവാസി ഹബ് എന്നിവരുടെ സഹകരണത്തോടെയാണ് നടന്നത്. ക്യാമ്പില്‍ നിരവധി പ്രവാസി സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ശ്രീ കൃഷ്ണേന്ദു, സെക്രട്ടറി ബിജുമോന്, വൈസ് പ്രസിഡന്റ് രതീഷ് രാജൻ, ട്രഷറർ ശ്രീജിത്, ജാസ്മിൻ യൂസുഫ്, പത്മ ചന്ദ്രപ്രകാശ്, സജിത്ത്, എബിൻ, അഷ്റഫ്, അഖില്‍, പ്രിയ എന്നിവർ നേതൃത്വം നല്കി. രാവിലെ ഒമ്പതിന് തുടങ്ങിയ ക്യാമ്പ് രാത്രി ഒമ്പതിനാണ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

