Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക കെയർ പ്രീമിയം വർധന; ബദൽ നിർദേശങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
നോർക്ക കെയർ പ്രീമിയം വർധന; ബദൽ നിർദേശങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി
cancel

മസ്‌കത്ത്: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനയുമായി ബന്ധപ്പെട്ട് ആർ. മധുസൂദനൻ മുന്നോട്ടുവെച്ച ബദൽ നിർദേശങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി. പ്രീമിയം വർധന പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം മുഖ്യമന്ത്രിക്ക് അയച്ച ഇ-മെയിലിനാണ് അനുകൂല പ്രതികരണം ലഭിച്ചത്.നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന സാധാരണക്കാരായ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്ന സാഹചര്യത്തിൽ, പദ്ധതി കൂടുതൽ പ്രവാസികൾക്ക് പ്രയോജനകരമായി തുടരുന്നതിനുള്ള നിർദേശങ്ങളാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

ഇതുസംബന്ധിച്ച വിശദമായ ലേഖനം "സമ്പത്ത് കാലത്ത് തൈപത്ത് വെച്ചാൽ " എന്ന സമ്പത്തിക കോളത്തിലുടെ ആർ. മധുസൂദനൻ എഴുതിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് ഇ-മെയിൽ വഴി കൈമാറിയത്.അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷക്ക് നിലവിലെ പ്രീമിയം നിലനിർത്തുക, അധിക ബാധ്യതക്ക് സർക്കാർ സബ്സിഡി അനുവദിക്കുക, ജി.എസ്.ടി ഒഴിവാക്കുക, നിലവിലുള്ള അസുഖങ്ങൾക്ക് കാത്തിരിപ്പുകാലം ഏർപ്പെടുത്തുക, നോ ക്ലെയിം ആനുകൂല്യം നൽകുക തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്.

പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയുടെ പ്രീമിയം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.ഇ-മെയിൽ പരിശോധിച്ച മുഖ്യമന്ത്രി നിർദേശങ്ങൾ പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു. പ്രവാസികളുടെ ആശങ്കകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും പ്രീമിയം വർധനയിൽ അനുകൂലമായ പുനഃപരിശോധനക്ക് വഴിയൊരുക്കാനും ഈ പ്രതികരണം സഹായകമാകുമെന്ന പ്രതീക്ഷയിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Norka Care premium increase
Next Story