നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡ് കാമ്പയിൻ തുടങ്ങി
text_fieldsജോയ്ആലുക്കാസ് എക്സ്ചേഞ്ച് വേൾഡ് മലയാളി കൗൺസിലുമായി ചേർന്നുള്ള പ്രവാസി
തിരിച്ചറിയൽ കാർഡ് കാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ജോയ്ആലുക്കാസ് എക്സ്ചേഞ്ച് ഒമാനും വേൾഡ് മലയാളി കൗൺസിൽ ഒമാൻ ചാപ്റ്ററും ചേർന്ന് നോർക്ക റൂട്സ് പ്രവാസി തിരിച്ചറിയൽ കാർഡിൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്ന കാമ്പയിൻ തുടങ്ങി. ജോയ്ആലുക്കാസ് എക്സ്ചേഞ്ചിന്റെ എല്ലാ ബ്രാഞ്ചിലും ഈ സൗകര്യം ലഭ്യമാണെന്ന് ജോയ്ആലുക്കാസ് എക്സ്ചേഞ്ച് ഒമാൻ ജനറൽ മാനേജർ നിക്സൺ ബേബി അറിയിച്ചു.
കൂടുതൽ പ്രവാസികൾക്ക് നോർക്ക കാർഡ് ലഭ്യമാക്കുന്നതിന് ഒപ്പം അതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരിക്കും. ആയിരം പുതിയ അംഗങ്ങളെ ചേർക്കുകയാണ് ലക്ഷ്യമെന്നും നിക്സൺ ബേബി അറിയിച്ചു. എക്സ്ചേഞ്ചിലെ എല്ലാ ജീവനക്കാർക്കും വേൾഡ് മലയാളി കൗൺസിലുമായി ചേർന്ന് പ്രത്യേക പരിശീലനം നൽകി. എല്ലാ ജീവനക്കാരും കാർഡിന് അപേക്ഷിക്കുകയും ചെയ്തു. ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് ചെയർമാൻ ടി.കെ വിജയൻ, ഒമാൻ ചാപ്റ്റർ ചെയർമാൻ എം.കെ രവീന്ദ്രൻ, ഒമാൻ ചാപ്റ്റർ പ്രസിഡന്റ് ഫ്രാൻസിസ് തലച്ചിറ, ജോയ് ആലുക്കാസ് ഓപ്പറേഷൻ മാനേജർ അൻസാർ ഷെന്താർ, മാർക്കറ്റിംഗ് മാനേജർ ഉനാസ്.കെ എന്നിവർ സന്നിഹിതരായിരുന്നു.

