നോർക്ക കാർഡ്-പ്രവാസി ക്ഷേമനിധി രജിസ്ട്രേഷനും മെഡിക്കൽ ക്യാമ്പും ഇന്ന്
text_fieldsമസ്കത്ത്: ഗുബ്ര പ്രവാസി കൂട്ടായ്മ യുടെ നേതൃത്വത്തിൽ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും ആസ്റ്റർ റോയൽ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന നോർക്ക കാർഡ് -പ്രവാസി ക്ഷേമ നിധി രജിസ്ട്രേഷനും സൗജന്യ മെഡിക്കൽ ക്യാമ്പും വെള്ളിയാഴ്ച ഗൂബ്രയിലെ യുനൈറ്റഡ്
കാർഗോ ഓഫിസിൽ നടക്കും. രാവിലെ 10 മണി മുതൽ വൈകീട്ട് നാലുമണിവരെയാണ് ക്യാമ്പ് .
പ്രവാസികൾക്ക് ഉപകാരപ്രദമാകുന്ന നിരവധി ക്ഷേമ പ്രവർത്തനങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും ഇതിനെ കുറിച്ചുള്ള അറിവില്ലായ്മയും അവസരം ഇല്ലാത്തതും, ജോലി തിരക്കും കാരണം ഭൂരിഭാഗം വരുന്ന പ്രവാസികളും ഇപ്പോഴും ഇത്തരം പദ്ധതികളിൽ അംഗങ്ങൾ ആയിട്ടില്ല. അത്തരക്കാരെ സഹായിക്കുന്നതിനു വേണ്ടിയാണ് ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് എന്ന് കൂട്ടായ്മ അറിയിച്ചു.
പരിപാടിയിൽ മുതിർന്ന പ്രവാസികളെ ആദരിക്കും. അംഗങ്ങളുടെ ശാരീരിക മാനസിക ആരോഗ്യ സംരക്ഷണത്തിന് നിരവധി പരിപാടികൾ കൂട്ടായ്മ ആവിഷ്കരിച്ചു നടപ്പിലാക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 79804894,92672332 നമ്പറുകളിൽ ബന്ധപെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
