നൂറെ മദീന ഇബ്ര മീലാദ് കാമ്പയിൻ
text_fieldsനൂറെ മദീന ഇബ്ര മീലാദ് കാമ്പയിൻ പോസ്റ്റർ പ്രകാശനം
ഇബ്ര: സഹ്റത്തുൽ ഖുർആൻ മദ്റസ, ഐ.സി.എഫ്, ആർ.എസ്.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മീലാദ് ആഘോഷങ്ങൾക്കായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. നൂറെ മദീന എന്ന ബാൻഡിൽ നടക്കുന്ന മീലാദുന്നബി ആഘോഷങ്ങളുടെ രണ്ടാം എഡിഷനാണ് ഈ വർഷം അരങ്ങേറുക. വിദ്യാർഥികളുടെ കലാപരിപാടികൾ, ഇശൽ വിരുന്ന്, സാംസ്കാരിക സംഗമം തുടങ്ങി വിവിധയിനം പദ്ധതികൾ കാമ്പയിന്റെ ഭാഗമായി നടക്കും. ശുക്കൂർ ഇർഫാനി ചെമ്പരിക്ക, അസ്ഹറുദ്ദീൻ റബ്ബാനി കല്ലൂർ എന്നിവർ ഇശൽ വിരുന്നിനു നേതൃത്വം നൽകും. സെപ്റ്റംബർ 29ന് വെള്ളിയാഴ്ച ഇബ്ര വിമൻസ് അസോസിയേഷൻ കോൺഫറൻസ് ഹാളിലാണ് ഇത്തവണയും പരിപാടികൾ അരങ്ങേറുക. പദ്ധതികളുടെ വിജയത്തിനായി മുസ്തഫ ബംഗളൂരു(ചെയർ.), ശാഹുൽ ഹമീദ് (ജന. കൺ.), അബ്ദുന്നാസർ കൊക്കകോള (ഫിനാൻസ് കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ 33 അംഗ സ്വാഗതസംഘം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

