Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നൂർ ഗസൽ റമദാൻ ക്വിസ് : മെഗാ സമ്മാന വിജയിയെ തെരെഞ്ഞെടുത്തു

text_fields
bookmark_border
നൂർ ഗസൽ റമദാൻ ക്വിസ് : മെഗാ സമ്മാന വിജയിയെ തെരെഞ്ഞെടുത്തു
cancel
Listen to this Article

മസ്കത്ത്: ഗൾഫ് മാധ്യമം പ്രമുഖ ഭക്ഷ്യോത്പന്ന കമ്പനിയായ നൂർ ഗസലുമായി ചേർന്ന് ഒമാനിലെ വായനക്കാർക്കായി സംഘടിപ്പിച്ച റമദാൻ ക്വിസ് മത്സരത്തിലെ മെഗാ വിജയിയെ തെരെഞ്ഞെടുത്തു.

അൽ മറായി ഡയറി കമ്പനി ആക്​ടീവ്​ സെയിൽസ്​ സൂപ്പർവൈസറായ മുഹമ്മദ്​ ഷമീൽ ആണ് സമ്മാനാർഹനായത്. തൃശൂർ ചാവക്കാട്​ സ്വദേശിയാണ്​. മെഗാ സമ്മാനമായി സാംസങ് 43 ഇഞ്ച് യു.എച്ച്.ഡി ടെലിവിഷൻ ആണ് നൽകുന്നത്.

റമദാൻ ഒന്ന് മുതൽ 30 വരെ ഗൾഫ് മാധ്യമം പത്രം, മാധ്യമം വെബ്സൈറ്റ്, സമൂഹ മാധ്യമ പേജുകളിൽ ദിനേന ഓരോ ചോദ്യം വീതം പ്രസിദ്ധീകരിച്ചിരുന്നു. മത്സരത്തിൽ പങ്കെടുത്തവരിൽ ശരിയുത്തരം അയച്ചവരിൽനിന്നും ദിനേന ഓരോ വിജയികളെ വീതം തെരഞ്ഞെടുത്തിരുന്നു. 30 വിജയികൾക്ക് നൂർ ഗസൽ ഫുഡ്‌സിന്റെ ഗിഫ്റ്റ് ഹാമ്പർ സമ്മാനമായി നൽകി. ഒമാനിലെ എല്ലാ പ്രദേശങ്ങളിൽനിന്നും ധാരാളം ആളുകളാണ്​ മത്സരത്തിൽ പങ്കെടുത്തത്​. റമദാൻ ക്വിസ് മത്സരത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഗസൽ ഫുഡ്സ് മാനേജ്‌മെന്റ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Noor Ghazal Ramadan Quiz: Mega Prize winner selected
Next Story