Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നൂർ ഗസൽ റമദാൻ ക്വിസ് അവസാന ഘട്ട വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
നൂർ ഗസൽ റമദാൻ ക്വിസ് അവസാന ഘട്ട വിജയികളെ പ്രഖ്യാപിച്ചു
cancel
Listen to this Article

മസ്കത്ത്: ഗൾഫ് മാധ്യമം പ്രമുഖ ഭക്ഷ്യോൽപ്പന്ന കമ്പനിയായ നൂർ ഗസലുമായി ചേർന്ന് ഒമാനിലെ വായനക്കാർക്കായി സംഘടിപ്പിച്ച റമദാൻ ക്വിസ് മൽസരത്തിലെ അവസാന ഘട്ട വിജയികളെ പ്രഖ്യാപിച്ചു. റമദാൻ 21 മുതൽ 30വരെയുള്ള ദിവസങ്ങളിലെ മത്സരത്തിൽ പങ്കെടുത്തവരിൽ നിന്നും ശരിയുത്തരം അയച്ചവരിൽനിന്നാണ് അവസാന ഘട്ട വിജയികളെ തെരെഞ്ഞെടുത്തത്. മൻസൂർ, അബ്ദു റഹ്‌മാൻ, ഇഹ്‌സാൻ, അസീൽ, സ്വപ്ന, അജിത്കുമാർ, എ.എം.കെ ഗഫൂർ, അമീർ ഇഹ്‌സാൻ, ഖമർബാൻ, നസീറ എന്നിവരാണ് അവസാന ഘട്ടത്തിലെ വിജയികളായത്​.

റമദാൻ ഒന്ന് മുതൽ 30 വരെ ഗൾഫ് മാധ്യമം പത്രം, മാധ്യമം വെബ് സൈറ്റ്, സോഷ്യൽ മീഡിയ പേജുകളിൽ ഓരോ ദിവസവും ഓരോ ചോദ്യം വീതമാണ് പ്രസിദ്ധീകരിച്ചത്. ഓരോ ദിവസത്തെയും ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽനിന്നും നറുക്കിട്ട് ഓരോ വിജയികൾക്ക് നൂർഗസലിന്റെ ഗിഫ്റ്റ് ഹാമ്പറാണ്​ സമ്മാനമായി നൽകുന്നത്​. ശരിയുത്തരം അയച്ചവരുടെ പേരുകൾ നറുക്കെടുത്ത് മെഗാസമ്മാനമായി സാംസങ്ങിന്റെ 43 ഇഞ്ച് ടെലിവിഷനും നൽകും. മെഗാ വിജയിയെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ് വരും ദിവസങ്ങളിൽ നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Noor Ghazal Ramadan Quiz finalists announced
Next Story