നൂർ ഗസൽ–ലുലു സമ്മാന പദ്ധതി: ആദ്യ നറുക്കെടുപ്പ് സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: നൂർ ഗസൽ –ലുലു സമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് ഡിസംബർ 27-ന് സുഹാറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്നു. വടക്കൻ ബാത്തിന സാമൂഹ്യ വികസന മന്ത്രാലയത്തിലെ അസി. ഡയറക്ടർ ജനറൽ ആയ ശൈഖ് അബ്ദുല്ല ബിൻ സാലിം അൽ മഹ്മരിയുടെ സാന്നിധ്യത്തിൽ നടന്ന നറുക്കെടുപ്പിൽ നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസ് ചെയർമാൻ അബ്ദുല്ല റാഷിദ് അൽ അവാദി, മാനേജിങ് ഡയറക്ടർ ഹസ്‌ലിൻ സലീം, ലുലു ഹൈപ്പർമാർക്കറ്റ് സുഹാർ ജനറൽ മാനേജർ ഉസ്മാൻ ,നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസ് സെയിൽസ് മാനേജർ അസിം പി.കെ എന്നിവരും പങ്കെടുത്തു.
ആദ്യ റാഫിൾ ഡ്രോയിലെ വിജയികൾ: നൂറുൽ അഫ്സർ – ഐഫോൺ 17 പ്രോ, അബ്ദുല്ല – സാംസങ് ടി.വി, അമീൻ നിസ്താർ – സ്വർണ നാണയം, ശ്രീനിവാസൻ എല്ലപ്പൻ – സ്വർണ നാണയം, കൂടാതെ 20 വിജയികൾക്ക് ലുലു ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി ലഭിച്ചു. നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസും ലുലു ഹൈപ്പർമാർക്കറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മാന പദ്ധതി ആകർഷകമായ സമ്മാനങ്ങളുമായി ഉപഭോക്താക്കൾക്ക് ആവേശം പകരുന്ന മികച്ച ഒരു ഉപഭോക്തൃബന്ധ പദ്ധതിയായി മാറി.
ഒമാനിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും നിലവിൽ നടക്കുന്ന ഈ പദ്ധതി , രണ്ട് ഒമാനി റിയാൽ മൂല്യമുള്ള നൂർ ഗസൽ ഉൽപന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മികച്ച സമ്മാനങ്ങൾ നേടാനുള്ള അവസരം നൽകുന്നു. പ്രതിമാസം ഐഫോൺ 17 പ്രോ, സാംസങ് ടി.വികൾ, സ്വർണ നാണയങ്ങൾ, ലുലു ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയാണ് സമ്മാനങ്ങൾ ആയി ഉപഭോക്താക്കൾക്ക് നൽകുന്നത്. ഈ പ്രമോഷൻ മാർച്ച് 28 വരെ സാധുവായിരിക്കും.
പദ്ധതിയുടെ ഭാഗമായുള്ള അടുത്ത രണ്ട് നറുക്കെടുപ്പുകൾ ജനുവരി അവസാന വാരത്തിലും മാർച്ച് ആദ്യ വാരത്തിലും നടത്തും. ഉപഭോക്താക്കൾ നൽകിയ പിന്തുണക്കും തുടർച്ചയായ വിശ്വാസത്തിനും നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസ് നന്ദി അറിയിച്ചു. ഒമാനിലുടനീളം ശക്തമായ റീട്ടെയിൽ പങ്കാളിത്തവും ഉപഭോക്തൃ സംതൃപ്തിയോടുള്ള പ്രതിബദ്ധതയും തുടരുമെന്ന് കമ്പനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

