മസ്കത്തിൽ കെട്ടിടത്തിൽ തീപിടിത്തം ആർക്കും പരിക്കില്ല
text_fieldsബോഷറിൽ കത്തിനശിച്ച വാഹനങ്ങൾ
മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിലെ മവേല മേഖലയിൽ കെട്ടിടത്തിൽ തീപിടിത്തം. അപ്പാർട്മെൻറുകൾ അടങ്ങിയ കെട്ടിടത്തിനാണ് ശനിയാഴ്ച അർധരാത്രിയോടെ തീപിടിച്ചത്. സിവിൽ ഡിഫൻസ് കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ച് തീയണച്ചു. ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആർക്കും പരിക്കില്ലാതെ തീയണക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. തെക്കൻ മബേല മേഖലയിലെ അപ്പാർട്മെൻറിൽ മാർച്ച് 29നുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചിരുന്നു.
ബോഷറിൽ വാഹനങ്ങൾ കത്തിനശിച്ചു
മസ്കത്ത്: ബോഷറിൽ പാർക്കിങ് സ്ഥലത്ത് തീപിടിത്തം. ഞായറാഴ്ച ഉച്ചക്കുശേഷമാണ് സംഭവം. നിരവധി കാറുകൾ കത്തിനശിച്ചു. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല. ഒരു വാഹനത്തിൽനിന്ന് പടരുകയായിരുന്നെന്നാണ് കരുതുന്നത്. ആർക്കും പരിക്കില്ലാതെ തീയണച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

