കുറയാതെ കോവിഡ്: രണ്ടാം ദിനവും ആയിരത്തിലേറെ രോഗികൾ ഒമ്പതു പേർ കൂടി മരിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ കോവിഡ് വ്യാപനം തീവ്രമായി തുടരുന്നു. ഒരിടവേളക്കുശേഷം തുടർച്ചയായ രണ്ടാം ദിവസവും ആയിരത്തിലധികം പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തു. 1162 പേരാണ് പുതുതായി രോഗബാധിതരായത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,59,218 ആയി. 568 പേർക്കുകൂടി രോഗം ഭേദമായി. 1,43,966 പേരാണ് ഇതുവരെ രോഗമുക്തരായത്. ഒമ്പതു പേർ കൂടി മരിച്ചു.
ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1678 ആയി. മരിച്ചവരിൽ 1200ലധികം പേരും സ്വദേശികളാണ്. 68 പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 515 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 156 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
പുതിയ രോഗികളിൽ 590 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. സീബ്-191, മത്ര-176, ബോഷർ-125, മസ്കത്ത്-67, അമിറാത്ത്-27, ഖുറിയാത്ത്-നാല് എന്നിങ്ങനെയാണ് മസ്കത്ത് ഗവർണറേറ്റിലെ വിലായത്തുകളിലെ പുതിയ രോഗികളുടെ എണ്ണം.
രണ്ടാമതുള്ള ദോഫാറിലെ 201 പുതിയ രോഗികളിൽ 193 പേരും സലാലയിലാണുള്ളത്. തെക്കൻ ബാത്തിന-92, ദാഖിലിയ-75, വടക്കൻ ബാത്തിന-63, ദാഹിറ-46, തെക്കൻ ശർഖിയ -31, ബുറൈമി-27, വടക്കൻ ശർഖിയ-27, മുസന്ദം-അഞ്ച്, അൽ വുസ്ത-അഞ്ച് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.

