ഒമാനിൽ ഇൗയാഴ്ച കോവിഡ് മരണങ്ങളില്ല
text_fieldsമസ്കത്ത്: ഒമാനിൽ ഇൗയാഴ്ച ഇതുവരെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 142 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഇതോടെ, മൊത്തം രോഗികളുടെ എണ്ണം 1,31,086 ആയി. 228 പേർ കൂടി രോഗമുക്തരായി. 1,23,415 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. 94.1 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ മരണപ്പെട്ടതാകെട്ട 1508 പേരാണ്. എട്ടുപേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 55 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 21 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 85 പേർ മസ്കത്ത് ഗവർണറേറ്റിലാണ്. 14 പേരുള്ള വടക്കൻ ബാത്തിനയാണ് രണ്ടാമത്. എട്ട് രോഗികൾ വീതമുള്ള ദാഖിലിയയും ദോഫാറും അടുത്ത സ്ഥാനങ്ങളിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

