അസൈബയിലുണ്ടായ ഇടിമിന്നലിൽ നാശനഷ്ടങ്ങൾ ഇല്ല-ആർ.ഒ.പി
text_fieldsഅസൈബയിൽ അനുഭവപ്പെട്ട ഇടിമിന്നൽ
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ അസൈബയിലുണ്ടായ ഇടി മിന്നലിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മഴക്ക് മുന്നോടിയായി വ്യാഴാഴ്ച ഉച്ചയോടെയാണ് അസൈബയിൽ കനത്ത ഇടിമിന്നൽ അനുഭവപ്പെട്ടത്. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പലരും നാശനഷ്ടങ്ങളെ സംബന്ധിച്ച് ആശങ്കകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റോയൽ ഒമാൻ പൊലീസ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെൻറ് ഡയറക്ടർ മേജർ മുഹമ്മദ് അൽ ഹഷാമി അറിയിച്ചത്. പ്രാദേശിക റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആർ.ഒ.പി പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.

