മസ്കത്ത്: ഒമാനിൽ പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ സാധാരണ പോലെ നടക്കുമെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരുമാസത്തെ അവധി നൽകിയ സാഹചര്യത്തിൽ പരീക്ഷകൾ നടത്താൻ കഴിയുമോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷകൾ മാറ്റിവെക്കാതെ നടത്താൻ അനുമതി നൽകിയതായി ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു.