Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻ.എം.സി വാർഷികം നാളെ
text_fieldsbookmark_border
മസ്കത്ത്: നഖലിലെ മലയാളി കൂട്ടായ്മയുടെ (എൻ.എം.സി )നാലാമത് വാർഷികാഘോഷ പരിപാടി വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിമുതൽ മുർത്തഫാത്തു നഖലിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവിധതരം കഷ്ടതകൾ അനുഭവിക്കുന്ന നഖലിലെ മലയാളികൾക്ക് എന്നും കൈത്താങ്ങായി നിൽക്കുന്ന കൂട്ടായ്മയാണ് എൻ.എം.സി.
വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിൽ നഖലിൽ പ്രവാസ ജീവിതം തുടങ്ങിയിട്ടു നാൽപതിൽപരം വർഷങ്ങൾ പിന്നിട്ട മലയാളികളെ ആദരിക്കാനും തീരുമാനിച്ചു. വൈവിധ്യമാർന്ന കലാകായിക മത്സരങ്ങളും നടക്കുമെന്ന് കൂട്ടായ്മയിലെ പ്രവർത്തകർ അറിയിച്ചു.
Next Story

