ഹിമമഴയായ് പാട്ടോളം തീർക്കാൻ നിത്യ മാമ്മൻ
text_fieldsനിത്യ മാമ്മൻ
സലാല: വളരെ ചുരുങ്ങിയ കാലം കൊണ്ട് ലോകമെങ്ങുമുള്ള മലയാളികൾക്ക് പ്രിയതരമായ ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച യുവ ഗായികയാണ് നിത്യ മാമ്മൻ. എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയിലെ ‘നീ...ഹിമമഴയായ് വരൂ..’ എന്ന ആദ്യ ഗാനം കൊണ്ടു തന്നെ പാട്ടുപ്രേമികളുടെ മനസ്സിൽ ഇരിപ്പുറപ്പിച്ച നിത്യ മാമ്മൻ പിന്നീടങ്ങോട്ട് പാടിയതൊക്കെ പുതിയ കാലത്ത് മലയാളി മൂളി നടക്കുന്ന മെലഡി ഗാനങ്ങളാണ്. സൂഫിയും സുജാതയും എന്ന സിനിമയിലെ ‘ വാതുക്കല് വെള്ളരി പ്രാവ്...വാക്ക് കൊണ്ട് മുട്ടണ കേട്ട്.....’ സംസ്ഥാന സർക്കാറിന്റെ മികച്ച ഗായികക്കുള്ള പുരസ്കാരം നേടിക്കൊടുത്തതോടെ നിത്യയുടെ കരിയർ ഗ്രാഫ് ഉയർന്നു.
പ്രവാസ ജീവിതത്തിന്റെ പൾസറിയുന്ന ഗായിക കൂടിയാണ് നിത്യ മാമ്മൻ. പ്രവാസികളായ മാമ്മൻ വർഗീസിന്റെയും അന്നമ്മയുടെയും മകളായി ഖത്തറിലെ ദോഹയിൽ ജനിച്ചുവളർന്ന നിത്യ പന്ത്രണ്ടാം ക്ലാസ് വരെ ദോഹയിലായിരുന്നു. ഉന്നത വിദ്യാഭ്യാസം ബംഗളൂരുവിലും. ബിരുദ പഠനകാലത്തിനിടെ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം പഠിച്ചതോടെ പാട്ടിന്റെ വഴി ഗൗരവമായെടുത്തു. പിന്നീട്, 2019ൽ ‘നീ ഹിമമഴയായ്...’ എന്ന പാട്ടിൽ തുടങ്ങി, വാതുക്കല് വെള്ളരിപ്രാവ്..., ’ ഏതേതോ മൗനങ്ങൾ.., നെഞ്ചിലെ ചില്ലയിൽ..., അരികെയൊന്നു കണ്ടൊരു...തുടങ്ങി 2025ൽ ബെസ്റ്റി എന്ന ചിത്രത്തിനുവേണ്ടി ഷിബു ചക്രവർത്തി എഴുതി ഔസേപ്പച്ചൻ സംഗീതം നൽകിയ ‘വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെൺകിടാവുപോൽ..’ എന്ന മെലഡി ഗാനം വരെ എത്തിനിൽക്കുന്ന നാൽപതിലേറെ പാട്ടുകൾ നിത്യയുടെ സ്വരത്തിൽ മലയാളി കേട്ടു. ജനുവരി 30ന് അൽമറൂജ് ആംഫി തിയറ്ററിൽ ‘ഹാർമോണിയസ് കേരള’ ആറാം സീസണിന് വേദിയുണരുമ്പോൾ നിത്യ മാമ്മന്റെ ഹിമമഴയായ് പെയ്യുന്ന മധുര ഗാനങ്ങൾക്കായി കാത്തിരിക്കുകയാണ് സലാലയിലെ പ്രവാസി സമൂഹവും.
നിത്യാ മാമ്മനു പുറമെ, ശിഖ, മിയക്കുട്ടി, അശ്വിൻ വിജയൻ, ജാസിം ജമാൽ, റഹ്മാൻ തുടങ്ങിയവർ പാട്ടിന്റെ മെലഡികളുമായി അരങ്ങിലെത്തുമ്പോൾ ‘ഹാർമോണിയസ് കേരള’ സലാലയിൽ ആവേശത്തിന്റെ പ്രകമ്പനം തീർക്കും.
ചലച്ചിത്ര പിന്നണി ഗാന രംഗത്ത് എം.ജി ശ്രീകുമാറിന്റെ പാട്ടുജീവിതത്തിന്റെ നാൽപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ആദരമായി ‘മധുമയമായ് പാടാം’ എന്ന പ്രത്യേക പരിപാടി, മെന്റലിസ്റ്റ് ഫാസിൽ ബഷീറിന്റെ ഷോ തുടങ്ങിയവ അരങ്ങേറും. മലയാളത്തിന്റെ പ്രിയ നടി ഭാവനയാണ് മുഖ്യാതിഥി.
ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർ മാർക്കറ്റ്, ബദർ അൽ സമ ഹോസ്പിറ്റൽ, സീ പേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവരാണ് മുഖ്യ പ്രായോജകർ. കൂടാതെ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, സായ് ഡിറ്റർജന്റ് തുടങ്ങിയവരും പങ്കാളികളാവും.
ടിക്കറ്റുകൾക്ക് വമ്പൻ റിപ്പബ്ലിക് ദിന ഓഫർ !
സലാല: ഹാർമോണിയസ് കേരളയുടെ ടിക്കറ്റുകൾ ഇന്ന് വമ്പൻ റിപ്പബ്ലിക് ദിന ഓഫറിൽ സ്വന്തമാക്കാം. ഡയമണ്ട് സീറ്റ് -10 റിയാൽ, പ്ലാറ്റിനം സീറ്റ് - അഞ്ചു റിയാൽ, ഗോൾഡ് സീറ്റ് - മൂന്നു റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
റിപ്പബ്ലിക് ദിന സ്പെഷൽ ഓഫറായി ഗോൾഡ് ടിക്കറ്റ് രണ്ടെണ്ണം വാങ്ങുന്നവർക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും. പ്ലാറ്റിനം , ഡയമണ്ട് കാറ്റഗറികളിൽ 10 ടിക്കറ്റിന് മൂന്നും 15 ടിക്കറ്റിന് അഞ്ചും ടിക്കറ്റുകൾ സൗജന്യമായി ലഭിക്കും.
വലിയ ഗ്രൂപ്പുകൾക്ക് കസ്റ്റമൈസ്ഡ് പാക്കേജുകളും ലഭ്യമാണ്. നേരിട്ടും ഓൺലൈനായും ടിക്കറ്റുകൾ എടുക്കാം.
നേരിട്ട് ടിക്കറ്റുകൾ ലഭിക്കാൻ 95629600 (നവാസ്), 99490108 (അൽ ഫവാസ് ട്രാവൽസ്), 92742931 (ഐഡിയൽ ഹാൾ), 92877710 ( കമൂന ബേക്കറി ന്യൂ സലാല), 98671150 (സിറാജ് റാമിസ് സനായിയ്യ), 96029947 (സാദ അൽ മഹ പെട്രോൾ പമ്പ്, കാർ ആക്സസറീസ് ഷോപ്) എന്നിവരുമായി ബന്ധപ്പെടണം. ടിക്കറ്റുകൾ ഓൺലൈനായി ലഭിക്കാൻ https://events.mefriend.com/hk6salalah വെബ്സൈറ്റ് സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

