നിസ്വ ഇന്ത്യന്‍ സ്കൂളിന്‍െറ 26ാം വാര്‍ഷികം ആഘോഷിച്ചു
text_fieldsനിസ്വ: നിസ്വ ഇന്ത്യന്‍ സ്കൂളിന്‍െറ 26ാം വാര്‍ഷികാഘോഷം സ്കൂള്‍ ബോര്‍ഡ് ചെയര്മാന് വില്സന് വി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
രണ്ടാംനിലയിലെ 25 പുതിയ ക്ളാസ് മുറികള്‍, അത്യാധുനിക നിലവാരമുള്ള കെ.ജി കളിസ്ഥലം, പുതിയ ഓപണ്‍ സ്റ്റേജ് എന്നിവയും ഉദ്ഘാടനം ചെയ്തു.
ശൂറാ കമ്മിറ്റി അംഗം അഹ്മദ് സൈദ് അല്‍ ഹദ്രാമി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ബിജു മാത്യു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്കൂള്‍ ബോര്‍ഡ് വൈസ് ചെയര്മാന് നജീബ് സംസാരിച്ചു.
എസ്.എം.സി ചെയര്മാന് ഡോ. സി.പി. അയ്യൂബ് മുഖ്യപ്രഭാഷണം നടത്തി. മാത്യു അലക്സാണ്ടര്‍, അലക്സ് സി. ജോസഫ്, എസ്.എം.സി അംഗങ്ങളായ ജുനൈദ് ഇക്ബാല്‍, ശരീഫ്, ബാബു ദേവസ്യ, ഡോ. ഫ്രാങ്ക്, ഫസലുറഹ്മാന്, ഡോ. പോള്‍, ഫര്‍ഹത്തുല്ല എന്നിവര്‍ പങ്കെടുത്തു.
ആദ്യകാല സ്കൂള്‍ മാനേജ്മെന്റ് അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന്് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.
വിവിധ മേഖലകളില്‍ പ്രവര്‍ത്തന മികവ് കാട്ടിയ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലതിക ബാലഗോപാല്‍ നന്ദി
പറഞ്ഞു.
