Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനിസ്‍വ പബ്ലിക് പാർക്ക്...

നിസ്‍വ പബ്ലിക് പാർക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു

text_fields
bookmark_border
നിസ്‍വ പബ്ലിക് പാർക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു
cancel
camera_alt

നിസ്‍വ പബ്ലിക് പാർക്ക്

മസ്കത്ത്: ദാഖിലിയ്യ ഗവർണറേറ്റിലെ നിസ്‍വ പബ്ലിക് പാർക്ക് പരീക്ഷണാടിസ്ഥാനത്തിൽ പൊതുജനങ്ങൾക്കായി തുറന്നുനൽകി. ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് സൗകര്യങ്ങളുടെയും സേവനങ്ങളുടെയും കാര്യക്ഷമത വിലയിരുത്തുകയും സന്ദർശകരുടെ അഭിപ്രായങ്ങൾ ശേഖരിച്ച് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനായാണ് ട്രയൽ ഓപ്പണിങ് നടത്തിയത്.

25,000 ചതുരശ്ര മീറ്ററിലേറെ ഹരിത പ്രദേശങ്ങളും 530-ലധികം മരങ്ങളും 4,542 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള കൃത്രിമ തടാകവും പാർക്കിന്റെ പ്രത്യേകതകളാണ്. കുട്ടികൾക്കായുള്ള വിനോദ മേഖലകൾ, ഫിറ്റ്‌നസ് സോണുകൾ, ഇൻഡോർ ഇലക്ട്രോണിക് ഗെയിംസ് ഹാൾ, കുടുംബങ്ങൾക്ക് അനുയോജ്യമായ പിക്‌നിക് ഫോറസ്റ്റ് എന്നിവയുൾപ്പെടെ വിവിധ വിനോദ-കായിക സൗകര്യങ്ങളും നിസ്‍വ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

അതോടൊപ്പം, വിദ്യാഭ്യാസ മെഡിക്കൽ പാർക്കും പൊതുഗ്രന്ഥശാലയും പദ്ധതിയുടെ ഭാഗമാണ്.

ആകെ 150,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലായി വികസിപ്പിച്ച പാർക്കിൽ 24 നിക്ഷേപ അവസരങ്ങൾ ഗവർണറേറ്റ് ഒരുക്കുന്നുണ്ട്. വിനോദവും നിക്ഷേപവും ഒരുമിച്ച് കൈകാര്യം ചെയ്യുന്ന സമഗ്ര നഗര സൗകര്യ വികസന നയത്തിലൂന്നിയാണ് പദ്ധതി രൂപകൽപന ചെയ്തത്. സന്ദർശകരെയും നിക്ഷേപകരെയും ആകർഷിക്കുന്ന അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം ടൂറിസം, സേവന മേഖലകളിൽ പുതിയ അവസരങ്ങളും പ്രത്യക്ഷത്തിലും പരോക്ഷമായും തൊഴിൽ സാധ്യതകളും സൃഷ്ടിക്കുകയാണ് ലക്ഷ്യം.

പദ്ധതി നടപ്പാക്കുന്നതിനിടെ ഏകദേശം എട്ടു ലക്ഷം റിയാൽ മൂല്യമുള്ള കരാറുകൾ ചെറുകിട -ഇടത്തരം സംരംഭങ്ങൾക്കാണ് (എസ്‌.എം.ഇ) നൽകിയിരിക്കുന്നത്. ഇവയെ ശക്തിപ്പെടുത്തുന്നതിനും വികസന പദ്ധതികളിലെ അവരുടെ പങ്ക് വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

പാർക്ക് ഗവർണറേറ്റിന്റെ നഗര അടിസ്ഥാന സൗകര്യങ്ങൾക്ക് പുത്തൻ വൈഭവം നൽകുന്നതോടൊപ്പം സാമൂഹിക ജീവിതത്തിന്റെ നിലവാരം ഉയർത്തുന്ന പൊതുസ്ഥലമായി മാറുമെന്നും ദാഖിലിയ ആക്ടിംഗ് ഗവർണർ ഷെയ്ഖ് മഹ്മൂദ് ബിൻ റാഷിദ് അൽ സാദി അപ്രായപ്പെട്ടു. സുസ്ഥിരതയും പ്രാദേശികമായ സവിശേഷതകളും പരിഗണിച്ചാണ് പദ്ധതി രൂപകൽപന ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscutparkniswaOman
News Summary - Niswa Public Park opened on a trial basis
Next Story