നിസ്വ കെ.എം.സി.സി എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു
text_fieldsനിസ്വ കെ.എം.സി.സി എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തപ്പോൾ
നിസ്വ: നിസ്വ കെ.എം.സി.സി കമ്മിറ്റി എല്ലാ വർഷവും നടത്തിവരാറുള്ള എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള കെ.എം.സി.സി എക്സലൻസ് 2024 അവാർഡുകൾ വിതരണം ചെയ്തു. ഇന്ത്യൻ സ്കൂൾ നിസ്വയിലെ ടോപ്പ് മാർക്കുകൾ വാങ്ങിയ വിദ്യാർഥികൾക്കും നിസ്വ കെ.എം.സി.സി ഗ്രൂപ്പിലെ മെമ്പർമാരുടെ ഏകദേശം ഇരുപതോളം വരുന്ന കുട്ടികൾക്കുമാണ് അവാർഡുകൾ വിതരണം ചെയ്തത്. നിസ്വ സുന്നി സെന്റർ മദ്റസ ഹാളിൽ നടന്ന പ്രൗഢോജ്വല ചടങ്ങിൽ മുഖ്യാ തിഥിയായ ബദർ അൽസമ ഹോസ്പിറ്റലിലെ ഡോക്ടർ ഉമ്മർ ഫാറൂഖ് ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഹാരിസ് നിലമ്പൂർ അധ്യക്ഷതവഹിച്ചു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നൗഷാദ് കാക്കേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് ഷമീർ പള്ളക്കൽ, ട്രഷറർ റഷീദ് ഹാജി, കെ.എം.സി.സി വനിതാവിങ് കോർഡിനേഷൻ അംഗം മുബീന സാദിഖ്, കേന്ദ്ര കമ്മിറ്റി അംഗം അമീർ ബീവി , കെ.എം.സി.സി വർക്കിങ് കമ്മിറ്റി മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു. കെ.എം.സി.സി സെക്രട്ടറി അബ്ദുൽ ഹഖ് സ്വാഗതവും ഡോ. ശംസു നന്ദിയും പറഞ്ഞു.

