Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനി​സ്​​വ​യി​ൽ ബ​ദ​ർ...

നി​സ്​​വ​യി​ൽ ബ​ദ​ർ അ​ൽ​സ​മ സ്​​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി ഉ​ദ്​​ഘാ​ട​നം നാ​ളെ

text_fields
bookmark_border
നി​സ്​​വ​യി​ൽ ബ​ദ​ർ അ​ൽ​സ​മ സ്​​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി ഉ​ദ്​​ഘാ​ട​നം നാ​ളെ
cancel
camera_alt????? ??? ??? ????????? ??????????? ?????????? ????????????????????

മ​സ്​​ക​ത്ത്​: ബ​ദ​ർ അ​ൽ​സ​മ ഗ്രൂ​പ്പി​​െൻറ അ​ഡ്വാ​ൻ​സ്​​ഡ്​ മ​ൾ​ട്ടി സ്​​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി നി​സ ്​​വ​യി​ൽ ബു​ധ​നാ​ഴ്​​ച ഉ​ദ്​​ഘാ​ട​നം ചെ​യ്യും. നി​ല​വി​ൽ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മെ​ഡി​ക്ക​ൽ സ​െൻറ​ർ ന​ വീ​ക​രി​ച്ചാ​ണ്​ ആ​ശു​പ​ത്രി​യാ​ക്കി​യ​ത്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലു​ള്ള ആ​ദ്യ​ത്തേ​തും ഏ​ക ആ​ശു​പ​ത്രി​യു​മാ​ണ്​ ബ​ദ​ർ അ​ൽ സ​മ​യു​ടേ​ത്. വൈ​കു​ന്നേ​രം ആ​റി​ന്​ ദാ​ഖി​ലി​യ ഗ​വ​ർ​ണ​ർ ഡോ. ​ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ ഹ​മ​ദ്​ ബി​ൻ ഹി​ലാ​ൽ അ​ൽ സാ​ദി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ്രൈ​വ​റ്റ്​ ഹെ​ൽ​ത്ത്​ എ​സ്​​റ്റാ​ബ്ലി​ഷ്​​മ​െൻറ്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​മാ​സി​ൻ ജ​വാ​ദ്​ അ​ൽ ഖാ​ബൂ​രി വി​ശി​ഷ്​​ടാ​തി​ഥി​യാ​കും. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ഒ​മാ​നി ഗാ​യ​ക​ൻ ഹൈ​തം റാ​ഫി​യു​ടെ സം​ഗീ​ത പ​രി​പാ​ടി അ​ര​ങ്ങേ​റും. ബ​ദ​ർ അ​ൽ സ​മ ഗ്രൂ​പ്​​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ ഡോ. ​പി.​എ. മു​ഹ​മ്മ​ദ്, ഡോ. ​വി.​ടി. വി​നോ​ദ്, അ​ബ്​​ദു​ൽ ല​ത്തീ​ഫ്, എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ക്കും.

നി​സ്​​വ, ജ​ബ​ൽ അ​ഖ്​​ദ​ർ, ആ​ദം, ബ​ഹ്​​ല, ക​റ​ൻ ആ​ലം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്ക്​ നി​ല​വാ​ര​മു​ള്ള ആ​രോ​ഗ്യ പ​രി​ര​ക്ഷ ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​കും പു​തി​യ ആ​ശു​പ​ത്രി. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യ​ട​ക്കം ആ​വ​ശ്യ​ങ്ങ​ൾ മു​ൻ നി​ർ​ത്തി​യാ​ണ്​ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ആ​ശു​പ​ത്രി ഇ​വി​ടെ ആ​രം​ഭി​ച്ച​തെ​ന്ന്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ ഡോ. ​പി.​എ. മു​ഹ​മ്മ​ദും ഡോ. ​വി.​ടി. വി​നോ​ദും അ​ബ്​​ദു​ൽ ല​ത്തീ​ഫും വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സ്വ​കാ​ര്യ ആ​രോ​ഗ്യ പ​രി​പാ​ല​ന മേ​ഖ​ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട റ​ഫ​റ​ൽ ആ​ശു​പ​ത്രി​യാ​യി​രി​ക്കും ഇ​ത്. കാ​ഷ്​​ലെ​സ്​ ട്രീ​റ്റ്​​മ​െൻറി​ന്​ ഇ​ൻ​ഷു​റ​ൻ​സ്​ സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ദു​ർ​ഘ​ട മേ​ഖ​ല​ക​ളി​ൽ​നി​ന്നും രോ​ഗി​ക​ളെ എ​ത്തി​ക്കാ​ൻ ഫോ​ർ​വീ​ൽ ആം​ബു​ല​ൻ​സ്​ സം​വി​ധാ​ന​വും ഉ​ണ്ട്​. ദു​കം, ക​സ്സാ​ൻ മേ​ഖ​ല​ക​ളി​ലെ ബ​ദ​ർ അ​ൽ സ​മ ക്ലി​നി​ക്കു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ​ഗ്​​ധ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ളെ​യും നി​സ്​​വ​യി​ൽ പ്ര​വേ​ശി​പ്പി​ക്കും.


ഉ​ദ്​​ഘാ​ട​ന ആ​നു​കൂ​ല്യ​മാ​യി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ബു​ധ​നാ​ഴ്​​ച മു​ത​ൽ വെ​ള്ളി​യാ​ഴ്​​ച വ​രെ സൗ​ജ​ന്യ​ക​ൺ​സ​ൾ​േ​ട്ട​ഷ​ൻ ല​ഭ്യ​മാ​കും. കാ​ർ​ഡി​യോ​ള​ജി, യൂ​റോ​ള​ജി, ഡെ​ർ​മ​റ്റോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ൽ ജൂ​ലൈ ര​ണ്ടു​വ​രെ ക​ൺ​സ​ൾ​േ​ട്ട​ഷ​ൻ സൗ​ജ​ന്യ​മാ​യി​രി​ക്കും. ഉ​ദ്​​ഘാ​ട​ന​ത്തി​​െൻറ ഭാ​ഗ​മാ​യി ക്വി​സ്​ പ​രി​പാ​ടി​യും റാ​ഫ്​​ൾ ന​റു​ക്കെ​ടു​പ്പും ഉ​ണ്ടാ​കും. 15 വി​ജ​യി​ക​ൾ​ക്ക്​ ഒ​രു വ​ർ​ഷ​ത്തെ സ്​​പെ​ഷ​ൽ പ്രി​വി​ലേ​ജ്​ കാ​ർ​ഡ്​ അ​ട​ക്കം ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. സു​സ​ജ്ജ​മാ​യ ഹൃ​ദ്രോ​ഗ പ​രി​ച​ര​ണ വി​ഭാ​ഗ​മ​ട​ക്കം എ​ല്ലാ​വി​ധ സ്​​പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സേ​വ​ന​മു​ള്ള ആ​ശു​പ​ത്രി​യി​ൽ ര​ണ്ട്​ ഒാ​പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ളു​മു​ണ്ട്​. ലേ​ബ​ർ സ്യൂ​ട്ട്, സി.​സി.​യു, എം.​െ​എ.​സി.​യു, എ​ൻ.​െ​എ.​സി.​യു സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വെ​രി​ക്കോ​സ്​ വെ​യി​ൻ ചി​കി​ത്സ​ക്കു​ള്ള ലാ​സ്​​​റ്റ​റോ​ണി​ക്​​സ്​ ലേ​സ​ർ സം​വി​ധാ​ന​വും ഇ​താ​ദ്യ​മാ​യി ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. സി.​ടി, എം.​ആ​ർ.​െ​എ, ഫി​സി​യോ തെ​റ​പ്പി സേ​വ​ന​ങ്ങ​ളും വൈ​കാ​തെ ഇ​വി​ടെ ല​ഭ്യ​മാ​ക്കും. ബ​ദ​ർ അ​ൽ സ​മ​യു​ടെ വ​ള​ർ​ച്ച​യി​ൽ നാ​ഴി​ക​ക്ക​ല്ലാ​കും പു​തി​യ ആ​ശു​പ​ത്രി​യെ​ന്ന്​ ഡ​യ​റ​ക്​​ട​ർ​മാ​ർ പ​റ​ഞ്ഞു. ഗ്രൂ​പ്​​ സി.​ഇ.​ഒ ഡോ. ​ഷ​ഫീ​ഖ്​ മു​ഹ​മ്മ​ദ​ും വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsnisvaal salama
News Summary - nisva-al salama-oman-gulf news
Next Story