അപകട ബോധവത്കരണവുമായി നിസ്‌വ ഇന്ത്യൻ അസോ.
text_fieldsനിസ്വ ഇന്ത്യൻ അസോ. സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ നിന്ന്
നിസ്വ: കാൽനടയാത്രക്കാർ ഹൈവേ മുറിച്ചു കടക്കുന്നതിനിടെ നിരവധി അപകടങ്ങൾ സംഭവിച്ച പശ്ചാത്തലത്തിൽ ബോധവത്കരണവുമായി നിസ്‌വ ഇന്ത്യൻ അസോസിയേഷൻ. കാൽനട യാത്രക്കാരും സൈക്കിൾ യാത്രികരുമാണ് അപകടത്തിൽ പെടുന്നത്.
കെട്ടിട നിർമാണ സൈറ്റുകളിൽ ആയിരുന്നു കൂടുതലായും ബോധവത്കരണം നടന്നത്. സൈക്കിൾ യാത്രകാർക്ക് റിഫ്ലക്ടർ ജാക്കറ്റുകൾ കൈമാറി. മൂന്ന് മാസം കൊണ്ട് നിസ്‌വയുടെ എല്ലാ ഭാഗങ്ങളിലും ബോധവത്കരണക്ലാസുകൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സുനിൽ പൊന്നാനി, എബ്രഹാം തോമസ് വടക്കേടം, ദിനേഷ് കൂത്തുപറമ്പ്, സുജേഷ്, മധു പൊന്നാനി, രാധാകൃഷ്ണൻ കർഷ, ഇ.വി. പ്രദീപ്, ജോർജ് സെബാസ്റ്റ്യൻ, ഉമേഷ് കരുവാറ്റ, ബിനൂപ്, അജു മാത്യു, ജിന്റോ, സന്ദീപ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

