'നിസാര്ക്കാസ് അടുക്കള' റൂവി എം.ബി.ഡിയില് പ്രവര്ത്തനം തുടങ്ങി
text_fieldsമസ്കത്ത്: 'നിസാര്ക്കാസ് അടുക്കള' മൂന്നാമത് ബ്രാഞ്ച് റൂവി എം.ബി.ഡിയില് പ്രവര്ത്തനം തുടങ്ങി. സ്പാര് ഹൈബര്മാര്ക്കറ്റിന് സമീപമാണ് പുതിയ കട. ഗായകന് ഷാഫി കൊല്ലം ഉദ്ഘാടനം ചെയ്തു. യൂസുഫ് കാരക്കാട്, ശഫീല് കണ്ണൂര്, ജോജി പാറപ്പുറം, മാനേജിങ് പാര്ട്ണര്മാരായ ഷാജഹാന്, നിസാര് എന്നിവര് സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ഷണിക്കപ്പെട്ട അതിഥികള്ക്ക് വേണ്ടി ഗുബ്ര അല് റീഫ് ഹോട്ടലില് ഗായകന് ശാഫി കൊല്ലത്തിന്റെ നേതൃത്വത്തില് ഇശല് വിരുന്നൊരുക്കി. തനി നാടന് വിഭവങ്ങളുമായി ഗുബ്ര നിസാര്ക്കാസ് അടുക്കളയിലെ രുചി ഭേദങ്ങള് ഒമാന് മലയാളികള്ക്ക് വേണ്ടി റൂവിയിലും ലഭ്യമാക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

