സോഷ്യൽ മീഡിയ വഴി കെണിയൊരുക്കി ബ്ലാക്ക്‌മെയിലിങ്; ഒമാനിൽ ഒമ്പത് പേർ അറസ്റ്റിൽ
text_fieldsമസ്കത്ത്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴി സ്വദേശി പൗരനെ കെണിയിലാക്കി ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒമാനിലെ അൽ ദാഹിറ ഗവർണറേറ്റിൽ ഒമ്പത് അംഗ സംഘത്തെ റോയൽ ഒമാൻ പൊലിസ് അറസ്റ്റ് ചെയ്തു.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് കെണിയൊരുക്കി വിളിച്ചുവരുത്തിയ ഇരയെ പ്രതികൾ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സംഘം കവർന്നു. ഇവ തിരികെ നൽകണമെങ്കിൽ വൻ തുക നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സ്വദേശിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പരാതിയെ തുടർന്ന് റോയൽ ഒമാൻ പൊലിസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് ഒമ്പത് പ്രതികളും വലയിലായത്. അറസ്റ്റിലായവർക്കെതിരെയുള്ള തുടർ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

