‘നിനവ് 2024’ നൃത്ത സംഗീത നിശ 23ന്
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഡാൻസ് പ്രോഗ്രാം ‘നിനവ് 2024’ വെള്ളിയാഴ്ച റൂവിയിലെ അൽ ഫലാജ് ഹോട്ടലിൽ നടക്കും. സിനിമാ താരവും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും വയലിന് തന്ത്രികളിലെ മാന്ത്രിക കലാകാരൻ പ്രശസ്ത വയലിനിസ്റ്റ് ശബരീഷ് പ്രഭാകറും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷനും അരങ്ങേറും. വൈകിട്ട് ആറു മണി മുതലാണ് പരിപാടികൾ ആരംഭിക്കുക. 5.30 മുതൽ പ്രവേശനം അനുവദിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് കേരള വിഭാഗം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

