നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; വിജയം ആഘോഷിച്ച് ബുറൈമി ഇൻകാസ്
text_fieldsബുറൈമി ഇൻകാസ് പ്രവർത്തകർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നു
ബുറൈമി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് നേടിയ തകർപ്പൻ വിജയം ആഘോഷിച്ച് ബുറൈമി ഇൻകാസ് പ്രവർത്തകർ. മധുരപലഹാരങ്ങൾ വിതരണം ചെയ്തു. അഫ്സൽ ത്വയ്യിബ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വിൽസൻ പ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു. ഇടതുപക്ഷ സർക്കാറിനെതിരെയുള്ള ജനരോഷമാണ് നിലമ്പൂർ തെരഞ്ഞെടുപ്പിന്റെ വിധി. യു.ഡി.എഫ് സംവിധാനം എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചതിന്റെ ഫലം കൂടിയാണ് ഈ ഉജ്ജ്വല വിജയം.
തുടർച്ചയായി യു.ഡി.എഫ് നേടുന്ന ഉപതെരഞ്ഞെടുപ്പ് വിജയങ്ങൾ കേരള ജനത ഇപ്പോഴത്തെ ഇടത് സർക്കാറിന് നൽകുന്ന ശക്തവും വ്യക്തവുമായ രാഷ്ട്രീയ സന്ദേശമാണെന്ന് അഫ്സൽ ത്വയ്യിബ പറഞ്ഞു. അലി പുത്തനത്താണി, നൗഷാദ് കണ്ണൂർ, ഹൈദർ വല്ലപ്പുഴ, ഷമീർ ചാലിശ്ശേരി, നാസർ കോമു, ലത്തീഫ് കോട്ടക്കൽ, മുഹമ്മദ് കുട്ടി ബുറൈമി , മൻസൂർ വേങ്ങര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷമീർ സ്വാഗതവും ഹൈദർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

