Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമൂല്യവർധിത നികുതി...

മൂല്യവർധിത നികുതി സർക്കാർ ഒരുക്കങ്ങൾ ആരംഭിച്ചു

text_fields
bookmark_border
മൂല്യവർധിത നികുതി സർക്കാർ ഒരുക്കങ്ങൾ ആരംഭിച്ചു
cancel

മ​സ്​​ക​ത്ത്​: മൂ​ല്യ​വ​ർ​ധി​ത നി​കു​തി സ​​മ്പ്ര​ദാ​യം (വാ​റ്റ്) ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ക്ക​ങ്ങ​ളാ​രം​ഭി​ച്ച​താ​യി നി​കു​തി മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്​​ഥ​ൻ. വാ​റ്റ് ന​ട​പ്പാ​ക്കു​ന്ന​തി​ന്​ മു​മ്പ്​ അ​തി​നെ കു​റി​ച്ച അ​വ​ബോ​ധം വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട​ത്​ പ്ര​ധാ​ന​മാ​ണെ​ന്നും ടാ​ക്​​സേ​ഷ​ൻ സെ​ക്ര​േ​ട്ട​റി​യ​റ്റി​ലെ സ​ർ​വേ ആ​ൻ​ഡ്​​ ടാ​ക്​​സ്​ എ​ഗ്രി​മ​​െൻറ്​​സ്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ സാ​ലിം അ​ൽ ആ​ദി പ​റ​ഞ്ഞു. ഒ​മാ​ൻ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സി​ൽ ന​ട​ന്ന ‘വാ​റ്റ്​’ സെ​മി​നാ​റി​നെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

മ​രു​ന്നു​ക​ൾ, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ഭ​ക്ഷ​ണം, അ​വ​ശ്യ വ​സ്​​തു​ക്ക​ൾ, ഗ​താ​ഗ​ത-​ഭ​വ​ന മേ​ഖ​ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​ക്ക്​ നി​കു​തി ചു​മ​ത്തി​ല്ല. അ​ടു​ത്ത വ​ർ​ഷം സെ​പ്​​റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ വാ​റ്റ്​ ന​ട​പ്പാ​ക്കു​മെ​ന്ന്​ നേ​ര​ത്തേ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നു. സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന വി​വ​രം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​കു​തി നി​ർ​ദേ​ശം സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ൽ, മ​ജ്​​ലി​സു​ശൂ​റ തു​ട​ങ്ങി വി​വി​ധ ത​ല​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കേ​ണ്ട​തി​നാ​ലാ​ണ്​ ഇ​ത്. മൂ​ല്യ വ​ർ​ധി​ത നി​കു​തി​യെ കു​റി​ച്ച്​ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്​​ക​രി​ക്കാ​ൻ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. നി​കു​തി ന​ട​പ്പാ​ക്കു​ന്ന തീ​യ​തി പ്ര​ഖ്യാ​പി​ച്ച ശേ​ഷ​മാ​കും ബോ​ധ​വ​ത്​​ക​ര​ണം ആ​രം​ഭി​ക്കു​ക. ഇ​തി​ന്​ ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത സ​മ​യം ബാ​ക്കി​യു​ണ്ടെ​ന്നും സാ​ലിം അ​ൽ ആ​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsnikuthi news
News Summary - nikuthi news-oman-oman news
Next Story