Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാത്രിയാത്ര വിലക്ക്​:...

രാത്രിയാത്ര വിലക്ക്​: നിയമലംഘനങ്ങളില്ലാതെ ആദ്യ ദിനം

text_fields
bookmark_border
രാത്രിയാത്ര വിലക്ക്​: നിയമലംഘനങ്ങളില്ലാതെ ആദ്യ ദിനം
cancel
camera_alt

പൊലീസ്​ ഹെലികോപ്​ടറിൽ രാത്രി നിരീക്ഷണം നടത്തുന്നു

മസ്​കത്ത്​: രാത്രിയാത്ര വിലക്കി​െൻറ ആദ്യ ദിവസത്തിൽ നിയമലംഘനങ്ങളൊന്നും റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല. നിർദേശങ്ങൾ പാലിക്കുന്നതിൽ സ്വദേശികളും വിദേശികളും പുലർത്തിയ പ്രതിബദ്ധതക്ക്​ നന്ദിയർപ്പിക്കുന്നതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. എല്ലാത്തരം ഒത്തുചേരലുകൾ അടക്കം നിയമലംഘനങ്ങൾ തടയുന്നതിനായി രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പൊലീസ്​ അറിയിച്ചു.

രാത്രിയാത്ര വിലക്കിനുമുമ്പ്​ സ്ഥാപനങ്ങളും മറ്റും അടക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നുണ്ട്​. പൊലീസ്​ ഹെലികോപ്​ടറുകളുടെയും ഡ്രോണുകളുടെയും സഹായം ഇതിനായി ​ഉപയോഗിക്കുന്നുണ്ട്​. ഗവർണറേറ്റുകൾക്കിടയിൽ രാത്രി ചെക്ക്​ പോയൻറുകളും ഏർപ്പെടുത്തി​. ബീച്ചുകളിലും ആരും പ്രവേശിക്കുന്നില്ലെന്ന്​ ഉറപ്പാക്കുന്നതിനായി കർശന നിരീക്ഷണം നടത്തിവരുന്നുണ്ട്​. അടിസ്ഥാന സേവനങ്ങൾ തടസ്സപ്പെടുന്നില്ലെന്ന്​ ഉറപ്പാക്കാൻ എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിച്ചു​. ട്രക്കുകളിൽ ഡ്രൈവർക്ക്​ പുറമെ ഒരു സഹയാത്രികനെ കൂടി അനുവദിക്കും. വിമാനത്താവളങ്ങളിലേക്ക്​ പോവുകയും വരുകയും ചെയ്യുന്ന വാഹനങ്ങളിലും യാത്രികനെ കൂടാതെ ഒരാളെ അനുവദിക്കും. വിമാനത്താവളങ്ങളിലേക്ക്​ പോവുകയും വരുകയും ചെയ്യുന്ന വാഹനങ്ങളിലുള്ളവർ ടിക്കറ്റി​െൻറ പ്രിൻറഡ്​ കോപ്പി കൈയിൽ കരുതണം. ഡ്യൂട്ടിക്കായി പോകുന്ന ആരോഗ്യ പ്രവർത്തകർക്കും പുറത്തിറങ്ങാൻ അനുമതിയുണ്ട്​. വിമാനത്താവളങ്ങളിലെ ജീവനക്കാർ തിരിച്ചറിയൽ കാർഡ്​ കൈവശംവെക്കണം.

മത്സ്യത്തൊഴിലാളികൾ കാർഷിക-ഫിഷറീസ്​ മന്ത്രാലയവുമായി ബന്ധപ്പെട്ട്​ വാലി ഒാഫിസുകളിൽനിന്ന്​ മൂവ്​മെൻറ്​ പെർമിറ്റ്​ സ്വന്തമാക്കണം. കോവിഡ്​ വ്യാപനം തടയുന്നതിനുള്ള അധികൃതരുടെ നിർദേശങ്ങളും മുന്നറിയിപ്പുകളും ജനങ്ങൾ പാലിക്കണമെന്ന്​ റോയൽ ഒമാൻ പൊലീസ്​ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Night travel banoman news
Next Story