ഗള്‍ഫുഡില്‍ പങ്കാളിയായി ഒമാനും
text_fieldsദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ഗള്‍ഫുഡിലെ ഒമാൻ പവിലിയൻ
മസ്കത്ത്: ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ലോകത്തിലെ വലിയ ഭക്ഷ്യ, പാനീയ പ്രദര്‍ശനമായ ഗള്‍ഫുഡിൽ പങ്കാളിയായി ഒമാനും. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് മദയ്ന്‍ കീഴിലാണ് വിവിധ സ്ഥാപനങ്ങല്‍ പ്രദര്‍ശനത്തിന്റെ ഭാഗമാകുന്നത്. ഒമാനിലെ ഭക്ഷ്യ മേഖലയില്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുക കൂടി ലക്ഷ്യമിട്ടാണ് ഒമാന്‍ പ്രദര്‍ശനത്തിന്റെ ഭാഗമാകുന്നതെന്ന് മദയ്ന്‍ മാര്‍ക്കറ്റിങ് ആൻഡ് കൊമേഴ്ഷ്യല്‍ അഫേഴ്സ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ സാലിഹി പറഞ്ഞു.
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഏറ്റവും പുതിയ ഭക്ഷ്യ ഉൽപന്നങ്ങൾ, വിവിധ ചേരുവകൾ, രുചികൾ എന്നിവ പുറത്തിറക്കുന്ന കമ്പനികളുമായി സംവദിക്കാനും വ്യാപാര കരാറുകളിൽ ഒപ്പുവെക്കാനും അവസരമൊരുക്കിയിട്ടുണ്ട്. കൂടാതെ ലോകത്തെ പ്രമുഖ ഷെഫുമാരിൽ നിന്ന് പാചക വൈദഗ്ധ്യം നേരിട്ട് അനുഭവിച്ചറിയാനും സാധിക്കും. യു.എസ്, ഫ്രാൻസ്, ബ്രസീൽ, യു.കെ, ഇന്ത്യ, സിംഗപ്പൂർ, ജപ്പാൻ, ഓസ്ട്രേലിയ, കൊസോവോ, മഡഗാസ്കർ, മൗറീഷ്യസ്, സാംബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളുടെ സ്റ്റാളുകളും മേളയിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

