കേരള പ്രീമിയർ ലീഗ്: കണ്ണൂർ സ്ക്വാഡ് ജേതാക്കൾ
text_fieldsകേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ കണ്ണൂർ സ്ക്വാഡ്
സുഹാർ: സുഹാറിൽ നടന്ന ബ്രാവേഹാർട്ട് കേരള പ്രീമിയർ ലീഗ് സീസൺ -1 ക്രിക്കറ്റ് ടൂർണമെന്റിൽ കണ്ണൂർ സ്ക്വാഡ് വിജയികളായി. ട്രാവൻകൂർ ഹണ്ടേഴ്സ് റണ്ണർ അപ്പ് ആയി. രണ്ട് ആഴ്ചകളിലായി നടന്ന ടൂർണമെന്റിൽ വാശിയേറിയ ലീഗ് മത്സരങ്ങൾക്ക് ഒടുവിൽ എത്തിയ നാല് ടീമുകൾ ഐ.പി.എൽ മാതൃകയിലാണ് പ്ലേഓഫും ഫൈനലും കളിച്ചത്. ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കണ്ണൂർ സ്ക്വാഡ് ക്യാപ്റ്റൻ ഷബീർ അലിയും ഡോക്ടർ അലക്സിന്റെയും പിന്തുണയോടെ നിശ്ചിത എട്ട് ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ട്രാവൻകൂർ ഹണ്ടേഴ്സിനെ കണിശമായ ബൗളിങ്ങിലൂടെ 59 റൺസിന് വരിഞ്ഞുമുറുക്കുകയായിരുന്നു. പരമ്പരയിലെ നല്ല കളിക്കാരനായി ഷാനിദ് പൊന്മാണിച്ചിയും, ബാറ്റ്സ്മാനായി ഷബീർ അലിയെയും നല്ല ബൗളർ ആയി റിൻഷാദ്, നല്ല ഫീൽഡർ ആയി നിയാസ്, ഫൈനൽ മത്സരത്തിൽ നല്ല കളിക്കാരനായി നസീർ, ബെസ്റ്റ് ഫീൽഡർ കണ്ണൂർ സ്ക്വാഡിന്റെ നിയാസ് നാച്ചു എന്നിവരെയും തെരഞ്ഞെടുത്തു. സമാപന ചടങ്ങിൽ ബ്രാവേഹാർട്ട് ക്ലബിന്റെ പ്രതിനിധി ബിനു സംസാരിച്ചു. സുഹാർ ഏരിയയിലുള്ള പ്രമുഖർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

