അയണ്മാന് പട്ടം കരസ്ഥമാക്കിയവരെ ആദരിച്ചു
text_fieldsഅയണ്മാന് പട്ടം കരസ്ഥമാക്കിയവരെ മെട്രോപോളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ ആദരിച്ചപ്പോൾ
മസ്കത്ത്: മസ്കത്തില് നടന്ന ലോകത്തിലെ തന്നെ കഠിനമായ കായിക ഇനമായ അയണ്മാന് ട്രയാത്ലണില് അയൺമാൻ പട്ടം കരസ്ഥമാക്കിയ എറണാകുളം ജില്ലക്കാരായ നരേന് ഫിലിപ്പ് വൈറ്റില , റോണ്‍ ഫിലിപ്പ് വൈറ്റില,രാഹുൽ ഹരി പള്ളുരുത്തി,അബു സന്ദീപ് വരാപ്പുഴ എന്നിവരെ മെട്രോപോളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ ആദരിച്ചു.
ഇത്തരമൊരു ആദരവ് സ്വന്തം ജില്ലയിൽനിന്ന് കിട്ടിയതിൽ വലിയ സന്തോഷമുണ്ടെന്നും ഞങ്ങളെ ചേർത്തുപിടിച്ചതിൽ മെട്രോപോളിറ്റൻസിനോടുള്ള നന്ദി അറിയിക്കുകയാണെന്ന് അവർ പറഞ്ഞു .മെട്രോപോളിറ്റൻസ് മെംബർഷിപ് കാമ്പയിനിന്റെ പ്രചാരണവും ഏറ്റെടുക്കുന്നതായി അവർ അറിയിച്ചു .
ഹലാ മെഡിക്കൽ സെന്റർ ഹാളിൽ നടന്ന പരിപാടി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കമ്മറ്റി ഭാരവാഹികളായ ഷമീർ ,രമ,ഹാസിഫ് ബക്കർ ,പ്രശാന്ത് മേനോൻ അജാസ് എന്നിവർ സംസാരിച്ചു. ഫൈസൽ ആലുവ സ്വാഗതവും റഫീഖ് മാഞ്ഞാലി നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

