ഹൃദ്രോഗ അറിവുകൾ പകർന്ന് ലീഡേഴ്സ് ഫോറം സെമിനാർ
text_fieldsസലാലയിൽ ലീഡേഴ്സ് ഫോറം സംഘടിപ്പിച്ച ആരോഗ്യ സെമിനാറിൽ സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ ഇ.എൻ.ടി സ്പെഷലിസ്റ്റ് ഡോ. ആരിഫ് അലി സംസാരിക്കുന്നു
സലാല: വിവിധ സംഘടനകളുടെ കൂട്ടായ്മയായ ലീഡേഴ്സ് ഫോറം സലാലയിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. ഹ്യദയപൂർവ്വം എന്ന പേരിൽ ഐ.എം.എ മുസിരിസുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയത്.പ്രവാസികളിൽ വർധിച്ച് വരുന്ന ഹൃദ്രോഗങ്ങളുടെ പശ്ചാത്തലത്തിലാണ് ലുബാൻ പാലസ് ഹാളിൽ ‘പ്രവാസിയും ഹ്യദ്യോഗവും’ എന്ന വിഷയത്തിൽ സെമിനാർ ഒരുക്കിയത്. ഡോ. കെ.സനാതനൻ ഉദ്ഘാടനം ചെയ്തു.
റസൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സ്പെഷലിസ്റ്റ് ഡോക്ടടർമാരായ തങ്കച്ചൻ , മൻസൂർ , പ്രമുഖ ഡോക്ടർമാരായ അനീഷ് , ബീമ ഫാത്തിമ എന്നിവരാണ് സെമിനാർ നയിച്ചത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ ഇ.എൻ.ടി വിദഗ്ധൻ ഡോ. ആരിഫ് അലി സെമിനാർ നിയന്ത്രിച്ചു. ഭക്ഷണ സംസ്കാരം , വ്യായാമം, ഉത്കണ്ഠ , വിശ്രമം എന്നിവയിൽ പ്രവാസികൾ കൂടുതൽ ശ്രദ്ധിക്കേണതുണ്ടെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.
സദസ്സിന്റെ സംശയങ്ങൾക്ക് ഡോക്ടർമാരുടെ പാനൽ മറുപടി നൽകി. അടിയന്തര ഘട്ടത്തിലെ പരിശീലനവും നടന്നു. ദന്ത രോഗങ്ങളും ഹ്യദയവും എന്ന വിഷയത്തിൽ ഡോ. അബൂബക്കർ സിദ്ദീഖ് സംസാരിച്ചു. അൻസാർ മുഹമ്മദ് സലാലയിലെ ചികിത്സ അനുഭവങ്ങൾ പങ്കുവെച്ചു.
ഐ.എം.എ ഭാരവാഹികളായ ഡോ. മുഹമ്മദ് ജാസിർ, ഡോ:ജസീന, ഡോ:ഷമീർ ആലത്ത് എന്നിവരും സംബന്ധിച്ചു. സലാലയിലെ വിവിധ സാമൂഹ്യ ,സാംസ്കരിക സംഘടനകളുടെ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. കൂടുംബങ്ങൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പരിപാടി വീക്ഷിക്കാൻ എത്തിയിരുന്നു. ഡോ:കെ.സനാതനൻ, ഒ.അബ്ദുൽ ഗഫൂർ, റസൽ മുഹമ്മദ് , ഡോ: അബൂബക്കർ സിദ്ദീഖ് ,സി.വി.സുദർശനൻ എന്നിവർ നേത്യത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

