റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു
text_fieldsറമദാനോടനുബന്ധിച്ച് ഐ.എം.ഐ സലാല പുറത്തിറക്കിയ ബുക് ലെറ്റിന്റെ പ്രകാശനം എം.കെ.അബൂബക്കർ ഫാറൂഖി
നിർവഹിക്കുന്നു
സലാല: ഐ.എം.ഐ സലാല റമദാൻ എന്ന തലക്കെട്ടിൽ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ ജെ.ഐ.എച്ച് മേഖല പ്രസിഡന്റ് എം.കെ.അബൂബക്കർ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. റമദാനിനായി ഒരുങ്ങാനും നന്മകൾ അധികരിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. വൈസ് പ്രസിഡന്റ് ജി.സലിംസേട്ട് അധ്യക്ഷത വഹിച്ചു.
വിജയമാണ് റമദാൻ എന്ന ബുക് ലെറ്റ് സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ കലാമിന് നൽകി അബൂബക്കർ ഫാറൂഖി പ്രകാശനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും നടന്നു. ജെ.സാബുഖാൻ, കെ.ജെ.സമീർ, റജീന എന്നിവർ നേതൃത്വം നൽകി.

