വര്‍ണാഭമായി റുസ്താഖ് ഇന്ത്യന്‍ സ്കൂള്‍ വാര്‍ഷികാഘോഷം
text_fieldsറുസ്താഖ് ഇന്ത്യന്‍ സ്കൂൾ വാർഷികാഘോഷത്തിൽ നിന്ന്
റുസ്താഖ്: റുസ്താഖ് ഇന്ത്യന്‍ സ്കൂൾ 31ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർഥികളുടെ ഉത്സാഹവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവേശകരമായ സാന്നിധ്യവും പരിപാടിക്ക് നിറം പകർന്നു. വാർഷികാഘോഷം ഇന്ത്യൻ സ്കൂളുകൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
തെക്കൻ ബാത്തിനയിലെ വിദ്യാഭ്യാസ മന്ത്രാലയം ഇംഗ്ലീഷ് സൂപ്പർവൈസർ സയീദ് റാഷിദ് ഖലാഫ് അൽ അബ്രി, ഡയറക്ടർ ബോർഡിലെ ഫിനാൻസ് ഡയറക്ടർ നിതീഷ് കുമാർ തുടങ്ങിയ പ്രമുഖർ വിശിഷ്ടാതിഥികളായി. സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളായ ഗോകുൽ ചന്ദ്രൻ, ജെയ്സ് ജോസഫ്, എസ്.ഹരികൃഷ്ണൻ , പി.ശൈലേഷ് , ഇബ്രി ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ വി.എസ്.സുരേഷ് എന്നിവർ സംബന്ധിച്ചു.
പ്രിൻസിപ്പൽ അബു ഹുസൈൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. 2023-24 അധ്യയന വർഷത്തെ അക്കാദമിക് നേട്ടങ്ങളും പാഠ്യേതര വിജയങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ പ്രസംഗത്തില്‍ സ്കൂളിന്റെ ഭാവി പദ്ധതികളായ സി.ബി.എസ്.ഇ അംഗീകാരം, അതിവിപുലമായ സയന്‍സ് ലാബ്, ഫുട്ബാള്‍ ഗ്രൗണ്ട് എന്നിവയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. 2025-ലെ അംബാസഡേഴ്സ് കപ്പ് ജേതാക്കൾക്കുള്ള പുരസ്കാരങ്ങൾ, ഐ.എസ്.ടി.എഫ്, ഐ.എസ്.ക്വിസ്, സ്റ്റായ് മത്സരങ്ങളിൽ വിജയികളായരെ ചടങ്ങിൽ ആദരിച്ചു. അധ്യാപകരെയും ജീവനക്കാരെയും അവരുടെ ദീർഘകാല സേവനത്തിനും സമർപ്പണത്തിനും പ്രത്യേകമായി ആദരിച്ചു.
വിദ്യാർഥികൾ അവതരിപ്പിച്ച ക്ലാസിക്കൽ, നാടോടി നൃത്തങ്ങൾ, സംഘഗാനങ്ങൾ, മൂകാഭിനയം, ലഘുനാടകം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. ‘ഗ്ലിംസസ് ഓഫ് ഐ .എസ്. ആര്’ എന്ന പ്രത്യേക വിഡിയോ അവതരണം സ്കൂളിന്റെ 2024-25 ലെ പ്രവര്‍ത്തനങ്ങളെ മനോഹരമായി പ്രതിഫലിപ്പിച്ചു. ഹെഡ് ഗേൾ അവന്തിക സന്തോഷ് സ്വാഗതവും ഹെഡ് ബോയ് റോൺ രാജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

