‘റമദാൻ ബാസ്കറ്റു’മായി സി.പി.എ
text_fieldsമസ്കത്ത്: റമദാൻ പടിവാതിൽക്കൽ എത്തിനിൽക്കെ വിപണി നിരീക്ഷണം ശക്തമാക്കി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. വിപണി സ്ഥിരത, ന്യായമായ വില, ഉപഭോക്തൃ അവബോധം എന്നിവ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധനകളും മറ്റും നടത്തുന്നത്. കൂടുതൽ ആളുകളും ആശ്രയിക്കുന്ന അവശ്യവസ്തുക്കളടങ്ങിയ ‘റമദാൻ ബാസ്കറ്റ്’ പുറത്തിറക്കുന്നതിന് പ്രധാന വാണിജ്യ കേന്ദ്രങ്ങളുമായി സി.പി.എ സഹകരിക്കുന്നുണ്ട്.ഈ വർഷം, റമദാൻ ബാസ്ക്കറ്റിൽ 17 മുതൽ 19 വരെ പ്രധാന ഉൽപന്നങ്ങളായിരിക്കും ഉണ്ടാകുക.
അവയുടെ വില 10 റിയാലിൽ കൂടരുതെന്നും നിർദേശിച്ചിട്ടുണ്ട്. പല ഗവർണറേറ്റുകളിലും ‘റമാദാൻ ബാസ്കറ്റ്’ സംരംഭം ഇതിനകം ആരംഭിച്ചിട്ടുണ്ട്. നല്ല ഡിമാൻഡാണ് ഇതിന് അനുഭവപ്പെടുന്നത്. ഇത് കുടുംബങ്ങൾക്ക് അവരുടെ ബജറ്റ് സന്തുലിതമാക്കാനും അവശ്യ സാധനങ്ങൾ സുരക്ഷിതമാക്കാനും സഹായകമാകുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

