സുവര്‍ണ ജൂബിലി നിറവിൽ സി.എസ്.ഐ സെന്റ് ജെയിംസ് ചര്‍ച്ച്
text_fieldsസി.എസ്.ഐ സെന്റ് ജെയിംസ് ഇടവക സുവര്‍ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട്
സംഘാടകർ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
മസ്കത്ത്: സി.എസ്.ഐ സെന്റ് ജെയിംസ് ഇടവക സുവര്‍ണ ജൂബിലി നിറവിലേക്ക്. 1976 ഫെബ്രുവരി 14ന് രൂപവത്കരിച്ച സഭയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 50ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഫെബ്രുവരി 15ന് തുടക്കമാകുമെന്ന് സംഘാടകർ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 5.30ന് ജൂബിലി റാലിയും തുടര്‍ന്ന് പൊതു സമ്മേളനവും നടക്കും. സി.എസ്.ഐ മധ്യകേരള മഹാ ഇടവക ബിഷപ മലയില്‍ സാബു കോശി ചെറിയാന് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.
മുഖ്യാതിഥി അഡ്വ. അനൂപ് ജേക്കബ് എം.എല്‍.എ വിവിധ സുവര്‍ണ ജൂബിലി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. സ്ത്രീജന സഖ്യം പ്രസിഡന്റ് ഡോ. ജെസി സാറാ കോശി ജൂബിലി ലോഗോ പ്രകാശനം ചെയ്യും. മസ്കത്തിലെ വിവിധ സഭാ, സാമൂഹിക നേതാക്കള്‍ ആശംസകള്‍ അറിയിക്കും. ജൂബിലി വര്‍ഷത്തില്‍ കേരളത്തിലും മസ്കത്തിലുമായി വിവിധ പദ്ധതികള്‍ നടപ്പിലാക്കും.
പ്രളയത്തില്‍ തകര്‍ന്നു വീണ അരയപുരം ദേവാലയ നിര്‍മാണം, ഭവന നിര്‍മാണ പദ്ധതി, അര്‍ഹരായവര്‍ക്ക് പഠന, ചികിത്സാ സഹായം, കേരള-മസ്കത്ത് ഫെലോഷിപ്, കേരളത്തില്‍ സ്വദേശി- പ്രവാസി സഹായ പദ്ധതികള്‍, മെഡിക്കല്‍ -രക്തദാന ക്യാമ്പുകള്‍, മലയാളം ക്ലാസ്, ലേബര്‍ ക്യാമ്പിലെ ക്രിസ്മസ് ആഘോഷം തുടങ്ങിയ പദ്ധതികള്‍ ആഘോഷ കാലയളവില്‍ നടപ്പിലാക്കുമെന്നും ബന്ധപ്പെട്ടവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ഇടവക വികാരി കെ.സാം മാത്യു , ജനറല്‍ കണ്‍വീനര്‍ വര്‍ക്കി ചാക്കോ (രാജേഷ്), ചര്‍ച്ച് വാര്ഡന് സജി ടി. കോഷി, ട്രഷറര്‍ വര്‍ഗീസ് ജോണ്‍, ജോയിന്റ് കണ്‍വീനര്‍ അബ്രഹാം ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

