ഖന്തബിലെ പുതിയ വാക്ക്‌വേ ജനങ്ങൾക്കായി തുറന്നുനൽകി
text_fieldsമസ്കത്ത്: തലസ്ഥാന നഗരിയിലെ വിനോദസഞ്ചാര വികസനത്തിന് കൂടുതൽ കരുത്തുപകർന്ന്, നവീകരിച്ച ഖന്തബ് വാക്ക്‌വേ പദ്ധതി മസ്കത്ത് മുനിസിപ്പാലിറ്റി പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുനൽകി. മുനിസിപ്പാലിയുടെ സ്വന്തം ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് വാക്ക് വേ നിർമിച്ചത്.
പ്രദേശവാസികൾക്കും സന്ദർശകർക്കും സുരക്ഷിതമായി നടക്കാനും ഖന്തബിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനുമുള്ള മികച്ചൊരു പൊതു ഇടമാണ് ഇതുവഴി ഒരുങ്ങിയിരിക്കുന്നത്. സന്ദർശകർക്ക് കൂടുതൽ സുരക്ഷിതത്വവും ആശ്വാസവും നൽകുന്ന രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ഇരിപ്പിടങ്ങളും ഇവിടെ പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
ഖന്തബ് തീരത്തിന്റെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ ആളുകൾക്ക് ഒത്തുചേരാനും വ്യായാമം ചെയ്യാനുമുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

