പ്രമേഹ ചികിത്സ ശാസ്ത്ര രംഗത്തെ നൂതന സാങ്കേതികവിദ്യ; കോൾഡ് പ്ലാസ്മ സാങ്കേതികവിദ്യ ഒമാനിൽ അവതരിപ്പിച്ചു
text_fieldsമസ്കത്തിൽ നടന്ന മെഡിക്കൽ സിമ്പോസിയം
മസ്കത്ത്: പ്രമേഹ ചികിത്സക്കായി ഒമാനിൽ നിയോപ്ലാസ് ആർഗൺ ജെറ്റ് കോൾഡ് പ്ലാസ്മ ഉപകരണം ഔദ്യോഗികമായി ലോഞ്ച് ചെയ്തു. മുറിവ് പരിചരണത്തിലും അണുബാധ നിയന്ത്രണത്തിലും നൂതന ചികിത്സാസംവിധാനം ഒമാനിൽ കൂടി ലഭ്യമാവുകയാണ് ഇതുവഴി.
ഖൗല ആശുപത്രിയിലും ഒമാൻ ഇന്റർനാഷനൽ ആശുപത്രിയിലും വിജയകരമായ ക്ലിനിക്കൽ വിലയിരുത്തലുകൾക്കു ശേഷം അൽ ഫാർസി നാഷനൽ എന്റർപ്രൈസസാണ് സി.ഇ.എം.ഡി.ആർ അംഗീകൃത ജർമൻ സാങ്കേതികവിദ്യ സുൽത്താനേറ്റിൽ അവതരിപ്പിച്ചത്.
ലോഞ്ചിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള 150ലധികം ഡോക്ടർമാരുടെയും ആരോഗ്യ സംരക്ഷണ വിദഗ്ധരുടെയും പങ്കാളിത്തത്തോടെ മസ്കത്തിൽ മെഡിക്കൽ സിമ്പോസിയം നടന്നു. യൂറോപ്പിൽനിന്നും ഒമാനിൽനിന്നുമുള്ള പ്രമുഖ വിദഗ്ധരുടെ നേതൃത്വത്തിൽ ശാസ്ത്രീയ കൈമാറ്റം, പ്രായോഗിക ഉൾക്കാഴ്ച, ഉപകരണത്തിന്റെ തത്സമയ പ്രദർശനം എന്നിവ നടന്നു. വേദനയോ മറ്റു പാർശ്വഫലങ്ങളോ ഇല്ലാതെ മുറിവ് ഉണക്കൽ ത്വരിതപ്പെടുത്തുന്നതിനും, ടിഷ്യു പുനരുജ്ജീവനത്തെ ഉത്തേജിപ്പിക്കുന്നതിനും രോഗാണുക്കളെ നിർജീവമാക്കുന്നതിനും നിയോപ്ലാസ് ആർഗൺ ജെറ്റ് കോൾഡ് പ്ലാസ്മ ഉപകരണം ഉപയോഗിക്കുന്നു.
പ്രമേഹ പാദത്തിലെ അൾസർ, വിട്ടുമാറാത്ത മുറിവുകൾ, ത്വക്ക് രോഗങ്ങൾ, ശസ്ത്രക്രിയാനന്തര അണുബാധകൾ എന്നിവ ചികിത്സിക്കുന്നതിൽ ഇതിന്റെ ഉപയോഗം ഇതിനകം തന്നെ ക്ലിനിക്കൽ സാഹചര്യങ്ങളിൽ ശ്രദ്ധേയമായ ഫലങ്ങൾ കാണിച്ചിട്ടുണ്ട്.
മുറിവ് പരിചരണ ചികിത്സയിൽ ഞങ്ങൾ എങ്ങനെ സമീപിക്കുന്നു എന്നതിലെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണിതെന്ന് അൽ ഫാർസി നാഷനൽ എന്റർപ്രൈസസിന്റെ മാനേജിങ് ഡയറക്ടർ സാജു ജോർജ് പറഞ്ഞു. മുൻനിര ആശുപത്രികളിലെ ക്ലിനിക്കൽ വിജയവും മെഡിക്കൽ സമൂഹത്തിൽനിന്നുള്ള അമിതമായ താൽപര്യവും ഈ സാങ്കേതികവിദ്യ എത്രത്തോളം സമയോചിതവും ഫലപ്രദവുമാണെന്ന് കാണിക്കുന്നു.
നിയോപ്ലാസ് ആർഗൺ ജെറ്റ്, നിയോപ്ലാസ് മെഡ് ജി എം ബി എച്ച്, ലെയ്ബ്നിസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ സയൻസ് ആൻഡ് ടെക്നോളജി (ഐ.എൻ.പി), യൂനിവേഴ്സിറ്റി മെഡിക്കൽ സെന്റർ ഗ്രീഫ്സ്വാൾഡ്, ചാരിറ്റെ യൂനിവേഴ്സിറ്റി മെഡിസിൻ ബെർലിൻ, യൂറോപ്പിലുടനീളമുള്ള വിവിധ ഗവേഷണ, വ്യാവസായിക പങ്കാളികൾ എന്നിവരുൾപ്പെടെയുള്ള വർഷങ്ങളുടെ കർശനമായ ശാസ്ത്രീയ സഹകരണത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്ലാസ്മ അടിസ്ഥാനമാക്കിയുള്ള മുറിവ് പരിചരണത്തിലെ മുൻ നിരയിലുള്ള ജർമനിയിൽനിന്നുള്ള ഡോ. ക്രിസ്റ്റ്യൻ സീബോവർ, ചർമ ചികിത്സകളിൽ വർഷങ്ങളുടെ ക്ലിനിക്കൽ പരിചയമുള്ള പോളിഷ് ഡെർമറ്റോളജിസ്റ്റ് ഡോ. അലക്സാന്ദ്ര സ്ലാച്ചിക് എന്നിവരുൾപ്പെടെ പ്രശസ്തരായ പ്രഭാഷകർ സിമ്പോസിയത്തിൽ പങ്കെടുത്തു.
പ്രമേഹ പാദത്തിലെ അൾസറുകളിൽ വിദഗ്ധനായ പ്രമുഖ പ്രമേഹ വിദഗ്ധനായ പ്രഫ. ഡോ. റാൽഫ് ലോബ്മാൻ. നിയോപ്ലാസ് മെഡ് ജി എം ബി എച്ചിന്റെ സി ഒ ഒ. ഡോ. ക്ലോസ് റുഹ്നൗവും സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് കോൾഡ് പ്ലാസ്മ തെറാപ്പിക്ക് പിന്നിലെ ആഗോള നീക്കങ്ങൾ ഉയർത്തിക്കാട്ടി. ഈ സിമ്പോസിയം ശാസ്ത്രം, പരിശീലനം, ഭാവി സാധ്യതകൾ എന്നിവ ഒരുമിച്ച് ഒരിടത്ത് കൊണ്ടുവന്നുവെന്ന് ഡോ. റുഹ്നൗ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

