ഏകീകൃത വിലാസ സംവിധാനം 2020ഒാടെ നടപ്പാകും
text_fieldsമസ്കത്ത്: രാജ്യത്ത് ഏകീകൃത വിലാസ സംവിധാനം ഏർപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുന്നു. 2020ഒാടെ ഇത് പൂർണമായി നടപ്പിൽ വരുത്തുകയാണ് ലക്ഷ്യം. കെട്ടിട നമ്പർ, റോഡിെൻറയും കെട്ടിടത്തിെൻറയും പേര്, നഗരം എന്നിവ പോസ്റ്റൽ കോഡ് ഉപയോഗിച്ച് കൃത്യമായി മനസ്സിലാക്കാൻ കഴിയുംവിധമാണ് സംവിധാനം നടപ്പിൽ വരുക. പൂർണമാകുന്നതോടെ രാജ്യത്ത് ഡോർ ടു ഡോർ പോസ്റ്റൽ സംവിധാനം ആരംഭിക്കാൻ സാധിക്കുമെന്ന് ഒമാൻ പോസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ അബ്ദുൽ മാലിക്ക് അൽ ബലൂഷി പറഞ്ഞു. പോസ്റ്റൽ ചരക്കുഗതാഗത മേഖലക്ക് ഉണർവുപകരാൻ ഇൗ സംവിധാനത്തിന് സാധിക്കും.
അധിക തുക ഇൗടാക്കിയുള്ള ഡോർ ടു ഡോർ സേവനം പോസ്റ്റൽ സംവിധാനത്തിെൻറ സ്വീകാര്യത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഒരേ നമ്പറിലുള്ള സ്ഥലങ്ങൾ പല മേഖലകളിലായി ഉണ്ട്. ഇതുമൂലം വീടുകൾക്ക് ഒപ്പം ബിസിനസ് സ്ഥാപനങ്ങളും കടകളും റസ്റ്റാറൻറുകളുമെല്ലാം കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഏകീകൃത വിലാസ സംവിധാനം ഇതിനെല്ലാം പരിഹാരമാകും. ഡിജിറ്റൽ മാപ്പിങ്, ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ എന്നീ മേഖലകളിലെ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാകും ഏകീകൃത വിലാസ സംവിധാനം നടപ്പാക്കുക. ഏകീകൃത വിലാസ സംവിധാനം വരും വർഷങ്ങളിൽ നടപ്പാകുമെന്ന് മസ്കത്ത് നഗരസഭ അംഗം അലി ബിൻ അബ്ദുൽ റെദ ബിൻ ദാവൂദ് അൽ ഹഷ്മാനിയും പറഞ്ഞു. അടുത്തിടെ നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിെൻറ നാഷനൽ ഇൻഫ്രാ സ്ട്രക്ചർ ഫോർ ജ്യോഗ്രഫിക് ഇൻഫർമേഷൻ പ്രോജക്ട് അവതരിപ്പിച്ചിരുന്നു. നാലു ഘട്ടങ്ങളിലായിട്ടാകും പദ്ധതി നടപ്പിൽവരുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
